ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വിസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

വാഷിങ്ടൻ∙ വിദഗ്ധരായ വിദേശ തൊഴിലാളികൾക്കായുള്ള പുതിയ എച്ച്-1ബി വിസകൾക്ക് 1,00,000 ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം റദ്ദാക്കി ഫെഡറൽ ജഡ്ജി. ഇത് നിയമവിരുദ്ധമാണെന്നും യുഎസ് ഫെഡറൽ ജഡ്ജി ചൂണ്ടിക്കാണിച്ചു. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിനാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ ഉത്തരവ് റദ്ദാക്കിയത്. കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഈ ഭീമമായ ഫീസ് വർദ്ധന പ്രഖ്യാപിച്ചിരുന്നത്. ട്രംപ് ഭരണകൂടത്തിന്റെ പ്രചാരണത്തിന് തിരിച്ചടിയായ തീരുമാനത്തിനെതിരെ സർക്കാർ അപ്പീൽ നൽകാൻ സാധ്യതയുണ്ട്.
Source link
