Site icon onlinekeralanews.com

മദ്യം വിളമ്പുന്നിടത്ത് പ്രായപൂർത്തിയാകാത്തവർ, ആകർഷിക്കാൻ‌ സ്ത്രീകൾ; അനാശാസ്യ പ്രവർത്തനം: പബ്ബിൽ നിയമലംഘനം


ഹൈദരാബാദ് ∙ കൂക്കട്ട്പള്ളിയിലെ പ്രമുഖ പബ്ബിൽ യുവ ഐപിഎസ് ഓഫിസറുടെ നേതൃത്വത്തിൽ അർധരാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻ നിയമലംഘനങ്ങളും അനാശാസ്യ പ്രവർത്തനങ്ങളും കണ്ടെത്തി. 2018 ബാച്ച് തെലങ്കാന കേഡർ ഉദ്യോഗസ്ഥയും കൂക്കട്ട്പള്ളി ഡിസിപിയുമായ രീതി രാജ് വ്യക്തിപരമായി നടത്തിയ രഹസ്യ നിരീക്ഷണത്തിന് ശേഷമാണ് ക്ലബ് മസ്തി എന്ന പേരിൽ അറിയപ്പെടുന്ന കിങ്സ് ആന്റ് ക്വീൻസ് പബ്ബിൽ റെയ്ഡ് നടത്തിയത്. പബ്ബിനുള്ളിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അടിയന്തര നീക്കം. പബ്ബ് കേന്ദ്രീകരിച്ച് പെൺവാണിഭവും അനാശാസ്യ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പ്രായപൂർത്തിയാകാത്തവർ മദ്യം വിളമ്പുന്ന സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ മാനേജ്‌മെന്റ് യാതൊരു സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നില്ല. അനുവദനീയമായ സമയപരിധി ലംഘിച്ചും പബ്ബിൽ ഭക്ഷണവും മദ്യവും വിളമ്പിയിരുന്നു. പൊലീസിന്റെ സാധുവായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.


Source link
Exit mobile version