Site icon onlinekeralanews.com

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി: ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻ. സെക്രട്ടറി,​ എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥ തലപ്പത്ത് വൻഅഴിച്ചുപണിയുമായി സർക്കാർ . സസ്‌പെൻഷൻ പിൻവലിച്ചതിന് പിന്നാലെ തിരികെയെത്തിയ ബി. അശോകിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. എൻ. പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു,​. ടി.വി. അനുപമയാണ് ഗതാഗത വകുപ്പ് സെക്രട്ടറി. എം.ജി. രാജമാണിക്യം കെ.എസ്.ആർ.ടി.സി എം.ഡിയാകും. ദിവ്യ എസ്. അയ്യരെ തദ്ദേശ ഭരണ വകുപ്പിൽ പ്രിൻസിപ്പൽ ഡയറക്ടറായും മാറ്റി നിയമിച്ചു. ജെറോമിക് ജോർജ് വിഴിഞ്ഞം തുറമുഖം എം.ഡിയാകും.


Source link
NEWS
Exit mobile version