വീണയ്ക്ക് വീണ്ടും തിരിച്ചടി: എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ ഇ.ഡിക്ക് നൽകണം

കൊച്ചി ∙ സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ കരിമണൽ കമ്പനിക്കും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കും വീണ്ടും തിരിച്ചടി. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകാൻ പിഎംഎൽഎ പ്രത്യേക കോടതി ഉത്തരവിട്ടു. ഇ.ഡി ആവശ്യത്തെ എതിര്‍ത്ത സിഎംആര്‍എല്ലിന്റെ നിലപാട് തള്ളിക്കൊണ്ടാണ് പ്രത്യേക കോടതിയുടെ നിർദേശം. ഇതനുസരിച്ച് സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകള്‍, ബന്ധപ്പെട്ട കത്തിടപാടുകൾ, വീണയുടെ മൊഴി, സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോഴുള്ള വിവരങ്ങൾ, വീണയുടെയും എക്സാലോജിക്കിന്റെയും അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ അടക്കമാണ് ഇ.ഡി ആവശ്യപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിൽ എസ്എഫ്ഐഒ നേരത്തെ കുറ്റപത്രത്തിലെ രേഖകൾ സമർപ്പിച്ചിരുന്നു. ഇങ്ങനെ സമര്‍പ്പിക്കപ്പെട്ട 54 വാല്യങ്ങളായുള്ള 134 രേഖകളുടെ അംഗീകൃത പതിപ്പാണ് ഇ.ഡി ആവശ്യപ്പെട്ടത്. ഇത് അനുവദിച്ചുകൊണ്ടാണ് പ്രത്യേക കോടതി ഉത്തരവായിരിക്കുന്നത്. എന്നാൽ ഇതു വിട്ടുനൽകരുത് എന്നായിരുന്നു സിഎംആർഎല്ലിന്റെ വാദം. മറ്റൊരു അന്വേഷണത്തിന്റെ ഭാഗമായി സമർപ്പിക്കപ്പെട്ട രേഖകളും മൊഴികളും വേറൊരു കേസിന്റെ ഭാഗമായി ഉപയോഗിക്കാൻ പാടില്ല എന്നായിരുന്നു സിഎംആർഎൽ വാദം. എന്നാൽ ഇ.ഡിയുടെ അഭിഭാഷകർ ഇത് ഖണ്ഡിച്ചു. പിഎംഎൽഎ കേസുകൾ അന്വേഷിക്കുമ്പോൾ ഇത്തരം രേഖകളെ ആശ്രയിക്കാമെന്നായിരുന്നു അവരുടെ വാദം.
Source link
