Site icon onlinekeralanews.com

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടെ യുവതി മരിച്ച നിലയിൽ; അന്വേഷണം

കോഴിക്കോട്: താമരശ്ശേരിയിൽ ഇരുപത്തിരണ്ട് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ, ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് ആണ് മരിച്ചത്. നന്ദനയുടെ വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് മരണം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

സംഭവസമയത്ത് നന്ദനയുടെ ഇളയ സഹോദരി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മുറിയിൽ ഉറങ്ങുകയായിരുന്ന സഹോദരി ഉണർന്ന് പുറത്തേക്ക് വന്നപ്പോഴാണ് നന്ദനയെ ഡൈനിംഗ് ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സഹോദരി ഉടൻ പരിസരവാസികളെ വിവരമറിയിച്ചു. തുടർന്ന് യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

താമരശ്ശേരി പൊലീസ് താലൂക്ക് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


Source link
NEWS
Exit mobile version