എംപി സ്ഥാനം രാജിവച്ച് സുഖേന്ദു ശേഖർ റോയ്; തൃണമൂൽ എംപിമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ?

കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലഹം ഒടുവിൽ പാർലമെന്റിലേക്കും. ഭരണം നഷ്ടമായ മമത ബാനർജിക്ക് വൻ തിരിച്ചടിയായി മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയ് പാർട്ടിയിൽ നിന്നും രാജ്യസഭാ എംപി സ്ഥാനത്തുനിന്നും രാജിവച്ചു. പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡൽഹിയിൽ ഉള്ളപ്പോഴാണ് നാടകീയ നീക്കം. തൃണമൂൽ ഭരണകാലത്തെ അനിയന്ത്രിതമായ അഴിമതിയെ രൂക്ഷമായി വിമർശിച്ചാണ് സുഖേന്ദുവിന്റെ പടിയിറക്കം. ‘‘തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ അരാജകത്വ ഭരണത്തിന് അറുതി വരുത്താൻ ചരിത്രത്തിലാദ്യമായി ജനങ്ങൾ ബിജെപിക്ക് വൻ ജനവിധി നൽകിയിരിക്കുകയാണ്. വ്യാപകമായ അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ക്രമസമാധാനം, തൊഴിൽ തുടങ്ങിയ മേഖലകളിലെ കടുത്ത പരാജയം എന്നിവയാണ് ഇതിന് കാരണം’’– രാജിവച്ച ശേഷം സുഖേന്ദു ശേഖർ റോയ് പറഞ്ഞു. (Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ANI എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്).
Source link
