വ്യക്തികളുടെ അനുമതിയില്ലാതെ ദൃശ്യം പകർത്തിയാൽ ജയിലിലാകും; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം∙ അനുമതിയില്ലാതെ മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈല്‍ ക്യാമറകള്‍ കൊണ്ടുചെല്ലുന്നവര്‍ അഴിയെണ്ണേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ് എന്നത് ഓര്‍മ വേണമെന്നും ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികള്‍ക്ക് കാരണമാകാമെന്നും പൊലീസ് അറിയിച്ചു. നടന്‍ സലിംകുമാറിന്റെ സംസ്‌കാര വേളയില്‍ ഉണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് സെക്‌ഷന്‍ (66ഇ) പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വിഡിയോകളോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് അറിയിച്ചു.
Source link
