‘രണ്ടു ലക്ഷം തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നമാണ്, കേരളത്തിലേക്കുള്ള കന്നുകാലികളുടെ വരവിന് സൗകര്യമൊരുക്കണം’

വാണിയംകുളം ∙ കേരളത്തിലേക്കു കന്നുകാലികളുമായി എത്തുന്ന ലോറികൾ വഴിയിൽ തടഞ്ഞു തട്ടിയെടുക്കുന്നതും അന്യായമായി കേസെടുക്കുന്നതും തടയണമെന്ന് ആവശ്യം. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസ്സപ്പെട്ടതാണ് വിപണിയിൽ പെട്ടെന്നുള്ള വില കയറ്റത്തിന് കാരണമായിരിക്കുന്നത്. പല ജില്ലകളിലും ഇറച്ചി വില കിലോഗ്രാമിന് 500 രൂപയിലേക്ക് അടുക്കുകയാണ്. ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ സമീപകാലത്ത് ജന്തു ദ്രോഹം ആരോപിച്ച് ലോറിയിൽ കൊണ്ടുവരുന്ന കന്നുകാലികളെ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ പ്രധാന കാലിച്ചന്തകളായ വാണിയംകുളം, പെരുമ്പിലാവ്, കുഴൽമന്ദം ഉൾപ്പെടെ നൂറിലധികം വരുന്ന ഗ്രാമീണ കാലി ചന്തകളിൽ രണ്ടു ലക്ഷത്തിലധികം പേർ മാംസം, എല്ല്, തോൽ മേഖലയിലെ തൊഴിൽ ചെയ്തു ജീവിക്കുന്നുണ്ട്. ആന്ധ്ര, ഒഡീഷ, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് തുടങ്ങി സംസ്ഥാനങ്ങളിൽ നിന്നാണു കേരളത്തിലെ ചന്തകളിൽ കന്നുകാലികളെയെത്തിച്ചു വിൽപന നടത്തുന്നത്.
Source link
