ഇടവേളയ്ക്കുശേഷം ബീന ആന്റണി
ബ്ളോക് ബസ്റ്റർ ചിത്രം മഞ്ഞുമ്മൽ ബോയ്സിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ : ദ ബോയ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം മുൻപേതന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലർ പുറത്തിറങ്ങിയതോടെ ബാലനെക്കുറിച്ച് പ്രതീക്ഷകൾ ഏറി. സസ്പെൻസ്, ത്രിൽ, ദുരൂഹത എന്നിവ നിറച്ചാണ് ട്രെയിലർ. അജയ് ദേവ് ഗൺ, സൂര്യ, നാഗചൈതന്യ, രാജ് ബി. ഷെട്ടി എന്നിവർ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ ട്രെയിലർ റിലീസ് ചെയ്തു.
പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കുശേഷം ബീന ആന്റണി മടങങി എത്തുന്നു. ചിത്രത്തിന്റെ ട്രെയിലറിലും ബീന ആന്റണിയുണ്ട്. അതിഥി താരങ്ങളായി ടൊവിനോ തോമസ്, സംവിധായകൻ ഗിരീഷ് എ.ഡി എന്നിവർ പ്രത്യക്ഷപ്പെടുന്നു. ആവേശം, രോമാഞ്ചം എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവൻ ആണ് രചന. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് നിർമ്മാണം. ജൂൺ 19ന് മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിൽ റിലീസ് ചെയ്യും. ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം സുഷിൻ ശ്യാം, എഡിറ്റർ വിവേക് ഹർഷൻ, പി.ആർ.ഒ വൈശാഖ് സി. വടക്കേവീട്, ജിനു അനിൽ കുമാർ.
Source link

