Site icon onlinekeralanews.com

അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ് സ്വപ്നം ബാക്കിയാക്കി വിടവാങ്ങൽ; നൊമ്പരമായി ഹൃഷികേശ്


കോഴിക്കോട് ∙ 4 വർഷം മുൻപ് മുയ്തായ് ബോക്സിങ്ങിൽ സംസ്ഥാന ചാംപ്യനായിരുന്നു കെ.ഹൃഷികേശ്. തുടർന്ന് മിക്സഡ് മാർഷ്യൽ ആർട്സ് (എംഎംഎ) ദേശീയ ചാംപ്യനായി. 3 വർഷം മുൻപാണ് ഹൃഷികേശ് പ്രഫഷനൽ ബോക്സിങ് ചാംപ്യൻഷിപ്പുകൾ ലക്ഷ്യമിട്ട് കാനഡയിലേക്ക് പോയത്. യുറേനിയം എക്സ് ഡിസ്ക‌വറി കോർപറേഷന്റെ സ്വതന്ത്ര കരാറുകാരനായിരുന്ന ഹൃഷികേശിന്റെ വിയോഗത്തിൽ കമ്പനിയും ദുഃഖം രേഖപ്പെടുത്തി. ഇത്രയും വേഗം ഹൃഷികേശ് പോയെന്നു വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് യുറേനിയം എക്സ് സിഇഒ എസെൻ ബോൾഡ്ഖു പറഞ്ഞു. സെൻട്രൽ സസ്കാച്ചെവാനിലെ പര്യവേക്ഷണ സൈറ്റിൽ വച്ചാണു കരിങ്കരടിയുടെ ആക്രമണത്തിൽ മരിച്ചത്.പ്ലസ് ടു പഠന ശേഷമാണ് പ്രഫഷനൽ ഫൈറ്റിങ് മത്സരങ്ങൾക്കുള്ള പരിശീലനം തുടങ്ങിയത്. നടക്കാവ് വണ്ടിപ്പേട്ടയിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്ന സ്വാസ്തിക് ഫൈറ്റ് ക്ലബ്ബിലാണു പരിശീലനത്തിനു ചേർന്നത്. ര‍‍ഞ്ജിത് സ്വാസ്തികായിരുന്നു പരിശീലകൻ. ‘ചാംപ്യൻഷിപ് നേടുന്നതിനേക്കാൾ റെക്കോർഡുകൾക്കാണ് എംഎംഎയിൽ പ്രാധാന്യം. നമ്മുടെ നാട്ടിൽ അവൻ നടത്തുന്ന ശ്രമങ്ങളുടെ പത്തിലൊരംശം കാനഡയിൽ നടത്തിയാൽ ലോകമെങ്ങും ശ്രദ്ധിക്കപ്പെടും. അതുകൊണ്ടാണു അവനോടു കാനഡയിലേക്ക് പോകാൻ നിർദേശിച്ചത്. എല്ലാ ഞായറാഴ്ചയും രാവിലെ കൃത്യം പത്തുമണിക്ക് ഹൃഷികേശ് വിളിക്കും. ഒരു മാസമായി ആ കോൾ ഇല്ല’ രഞ്ജിത്ത് സ്വാസ്തിക് പറഞ്ഞു.മേയ് എട്ടിന് വടക്കൻ സസ്കാച്ചവനിലെ യുറേനിയം ഖനന മേഖലയിലാണു ഹൃഷികേശ് കൊല്ലപ്പെട്ടത്. വാൻകൂവർ ആസ്ഥാനമായുള്ള യുറേനിയം എക്സ് ഡിസ്കവറി കോർപറേഷനിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്നു. പ്രോജക്ട് സൈറ്റിൽ വച്ചായിരുന്നു കരിങ്കരടിയുടെ ആക്രമണം. മിക്സ്ഡ് മാർഷ്യൽ ആർട്സിൽ (എംഎംഎ) ദേശീയ മെഡൽ ജേതാവായ ഹൃഷികേശ് കോലോത്ത് മൂന്നു വർഷം മുൻപാണ് കാനഡയിലെത്തിയത്. മൂത്ത സഹോദരൻ കെ.അർജുനൊപ്പം ബ്രിട്ടിഷ് കൊളംബിയയിലെ പെന്റിങ്ടണിലായിരുന്നു താമസിച്ചിരുന്നത്.


Source link
Exit mobile version