Site icon onlinekeralanews.com

സാധാരണക്കാരെ എരിതീയിലിട്ട് എൽപിജി സിലിണ്ടർ വില വർധന; 2023ലെ റെക്കോർഡ് തകർക്കുമോ?


കൊച്ചി∙ വിലക്കയറ്റത്തിൽ വീർപ്പുമുട്ടുന്ന സാധാരണക്കാർക്ക് ഇരട്ടി പ്രഹരമായി ഗാർഹിക സിലിണ്ടർ വില വർധന. എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് (14.2 കിലോഗ്രാം) 29 രൂപ വർധിപ്പിച്ചതോടെ കൊച്ചിയിൽ വില 949 രൂപയായി. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്.ഈ വർഷം ഇതു രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടർ വില കൂട്ടിയത്. മാർച്ച് 7ന് 60 രൂപ വർധിപ്പിച്ചിരുന്നു. ഈ വർഷം ഇതുവരെ ഇരട്ടിയോളം വില വർധിച്ച വാണിജ്യ സിലിണ്ടർ (19 കിലോഗ്രാം) വിലയിൽ ഇത്തവണ മാറ്റം വരുത്തിയിട്ടില്ല. കൊച്ചിയിൽ 3131 രൂപ.ഗാർഹിക സിലിണ്ടർ വിതരണത്തിൽ നിയന്ത്രണം തുടരുന്നതിനു പുറമേയാണ് അടിക്കടിയുള്ള വില വർധനയും. നഗരങ്ങളിൽ 25 ദിവസവും ഗ്രാമങ്ങളിൽ 45 ദിവസവും കഴിഞ്ഞാലേ പുതിയ സിലിണ്ടർ ബുക്ക് ചെയ്യാൻ പോലും കഴിയൂ.


Source link
Exit mobile version