‘ചൈനീസ് കെണി’യിലേക്ക് ഇന്ത്യയും, അപകട സൂചനയെന്ന് ഇലോൺ മസ്കും, സാമ്പത്തികഞെരുക്കം വർധിക്കും

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലെ ജനന നിരക്ക് കുത്തനെ ഇടിയുന്നതായി റിപ്പോർട്ട്. ഒരു സ്ത്രീ തന്റെ ആയുസിൽ എത്ര കുട്ടികൾക്ക് ജന്മം നൽകുമെന്ന് അളക്കുന്ന സൂചികയായ ടോട്ടൽ ഫെർടിലിറ്റി നിരക്ക് (ടിഎഫ്ആർ) ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 1.9ലെത്തി. നിലവിലുള്ള ജനസംഖ്യയിൽ മാറ്റംവരാതെ നിലനിർത്താൻ ആവശ്യമായ ‘റീപ്ലെയ്സ്മെന്റ് ലെവലി’നേക്കാൾ കുറവാണിത്. അതായത് നിലവിലെ ജനസംഖ്യ കൂടാതെയോ കുറയാതെയോ നിലനിൽക്കാൻ ഒരു സ്ത്രീ ശരാശരി 2.1 കുട്ടികൾക്കെങ്കിലും ജന്മം നൽകണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യയുടെ ജനന നിരക്ക് കുറയുന്നത് അപകട സൂചനയാണെന്ന മുന്നറിയിപ്പുമായി നിരവധി സാമ്പത്തിക വിദഗ്ധരും വ്യവസായികളും രംഗത്തെത്തിയിട്ടുണ്ട്. സ്പേസ് എക്സ് തലവൻ ഇലോൺ മസ്ക്കാണ് ഇക്കൂട്ടത്തിൽ പ്രധാനി. 14 കുട്ടികളുടെ പിതാവായ മസ്ക് ജനസംഖ്യ കുറയുന്നതിനെതിരെ ശക്തമായ നിലപാടെടുക്കുന്നയാൾ കൂടിയാണ്. ഇന്ത്യയുടെ ജനന നിരക്ക് റീപ്ലെയ്സ്മെന്റ് നിരക്കിനേക്കാൾ കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമുള്ളവർക്കിടയിൽ വർഷങ്ങൾക്കു മുൻപു തന്നെ ജനന നിരക്ക് ഇതിനേക്കാൾ താഴ്ന്നതായും മസ്ക് പറഞ്ഞു.
Source link
