Site icon onlinekeralanews.com

തിരഞ്ഞെടുപ്പ് തോൽവി : സിപിഎം പ്ലീനം വിളിക്കില്ല; സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിർദേശമുയർന്നില്ല


തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു സിപിഎം പ്ലീനം വിളിക്കാനിടയില്ല. കേന്ദ്ര കമ്മിറ്റിയിൽ പ്ലീനം സംബന്ധിച്ചു നിർദേശം ഉയർന്നിരുന്നെങ്കിലും ഇന്നലെ സംസ്ഥാന കമ്മിറ്റിയിൽ അങ്ങനെ ഒരു നിർദേശം അവതരിപ്പിക്കപ്പെട്ടില്ല. അംഗങ്ങളിൽനിന്ന് ആവശ്യവും ഉയർന്നില്ലെന്നാണു വിവരം. ബ്രാഞ്ചുതലം വരെ തിരഞ്ഞെടുപ്പു തോൽവി വിലയിരുത്തിയപ്പോൾ ഉയർന്ന അഭിപ്രായങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് ക്രോഡീകരിച്ചതാണ് ഇന്നലെ സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയ്ക്കുവച്ചത്. നേതൃത്വത്തിനെതിരെ കീഴ്കമ്മിറ്റികളിൽ ഉയർന്ന വിമർശനങ്ങൾ സംസ്ഥാന കമ്മിറ്റിയിലുമുണ്ടായി. ന്യൂനപക്ഷ വിഭാഗത്തെ വ്യാപകമായി മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ചില ക്രിസ്ത്യൻ സമുദായ നേതാക്കളും തെറ്റിദ്ധരിപ്പിച്ച് വോട്ടുകൾ എൽഡിഎഫിന് എതിരാക്കിയെന്ന അഭിപ്രായം യോഗത്തിലുയർന്നു. സംസ്ഥാന കമ്മിറ്റി ഇന്നും തുടരും.


Source link
Exit mobile version