തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ കാരണങ്ങൾ വിലയിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വം പിഴച്ചുവെന്നും സ്ഥാനാർത്ഥി നിർണയത്തിൽ ജാഗ്രത വേണമായിരുന്നുവെന്നും സംസ്ഥാന സെക്രട്ടേറയറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം തളിപ്പറമ്പിലെ പരാജയ കാരണം സ്ഥാനാർത്ഥി നിർണയമാണെന്ന് റിപ്പോർട്ടിൽ പരാമർശമില്ല.
ജാതിസമവാക്യവും എസ്.ഐ.ആറും തിരിച്ചടിയായി. ന്യൂനപക്ഷ വോട്ടുകൾ പൂർണമായും ഇടതുമുന്നണിയിൽ നിന്ന് വിട്ടുമാറി. സർക്കാരിനെതിരായ പ്രചാരണം വോട്ടുകൾ നഷ്ടമാക്കി. അത്തരം പ്രചാരണങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു. അയ്യപ്പസംഗമത്തിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് പരിപാടിയുടെ ശോഭ കെടുത്തി. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചത് ഏകകണ്ഠമായാണ്. പ്രായോഗിക തിരുത്തൽ നടപടികൾ കീഴ്ഘടകങ്ങളിൽ ഒരുറൗണ്ട് ചർച്ചകൂടി നടത്തിയ ശേഷം ഉണ്ടാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുത്തൽ നടപടികൾക്ക് മൂന്നുമാസത്തെ സാവകാശമെടുക്കുമെന്നും റിപ്പോർട്ടിലുണ്ട്.
Source link
NEWS

