Site icon onlinekeralanews.com

ഷിഗെല്ല ബാധിച്ച രണ്ടു കുട്ടികൾക്കും രോഗം ഭേദമായി; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് ആരോഗ്യ വകുപ്പ്


കോഴിക്കോട് ∙ ജില്ലയില്‍ ഷിഗെല്ല ബാധിച്ച് ചികിത്സയിലിരുന്ന പുറമേരി, പന്തീരാങ്കാവ് എന്നിവിടങ്ങളിലെ രണ്ടു കുട്ടികളും രോഗം ഭേദമായി ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ മറ്റ് കേസുകളില്ല. എങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഷിഗെല്ല ബാധിച്ച് മരണമുണ്ടായ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.ഷിഗെല്ല ബാധിച്ച് കോഴിക്കോട് അണ്ടിക്കോട് വള്ളിൽ കടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നാലര വയസ്സുകാരി നിള ശനിയാഴ്ച മരിച്ചിരുന്നു. ജ‍ൂൺ ഒന്നിന് വയറിളക്കത്തെ തുടർന്ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ഷിഗെല്ല രോഗബാധ സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തലക്കുളത്തൂർ,പുറമേരി,പന്തീരാങ്കാവ് ഭാഗങ്ങളിൽ പരിശോധന തുടരുകയാണ്. ഈ പ്രദേശങ്ങളിൽ പ്രതിരോധ നടപടി സ്വീകരിക്കാനും കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്താനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ വീടുകളിൽ എത്തി ബോധവത്കരണ പ്രവർത്തനവും നടത്തുന്നുണ്ട്.


Source link
Exit mobile version