Site icon onlinekeralanews.com

അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത; ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ,​ നാളെ മൂന്ന് ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്,​യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചത്. പത്തനം തിട്ട,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം,​ കോഴിക്കോട്,​ കണ്ണൂർ,​ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ കോഴിക്കോട്,​ കണ്ണൂർ,​ കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം,​ കോഴിക്കോട്,​ വയനാട്,​ കണ്ണൂർ,​ കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് തിരുവനന്തപുരം,​ കൊല്ലം,​ ആലപ്പുഴ,​ തൃശൂർ,​ പാലക്കാട്,​ മലപ്പുറം,​ വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. തിങ്കളാഴ്ച തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ ആലപ്പുഴ,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം,​ തൃശൂർ,​ പാലക്കാട്,​ മലപ്പുറം,​ വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച പത്തനംതിട്ട,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം,​ തൃശൂർ,​ പാലക്കാട് ജില്ലകളിലും ബുധനാഴ്ച മലപ്പുറം,​ കോഴിക്കോട്,​ വയനാട്,​ കണ്ണൂർ,​ കാസർകോട് ജില്ലകളിലും വ്യാഴാഴ്ച കണ്ണൂർ,​ കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഏഴു മുതൽ രാവിലെ ആറ് വരെയാണ് യാത്രാ നിയന്ത്രണം,​ മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാദ്ധ്യത കണക്കിലെടുത്താണ് നിയന്ത്രണം. അടിയന്തര സാഹചര്യത്തിൽ മാത്രമേ യാത്ര അനുവദിക്കൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


Source link
NEWS
Exit mobile version