Site icon onlinekeralanews.com

സ്പെയ്സ് എക്സ് ഓഹരി വിപണിയിലേക്ക്; മലയാളികൾക്ക് എങ്ങനെ നിക്ഷേപിക്കാം? മ്യൂച്വൽ ഫണ്ടുകൾ വഴിയും ഓപ്ഷനുകൾ ലഭ്യം


ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് അമേരിക്കക്കാരനായ ഇലോൺ മസ്ക് . ബഹിരാകാശ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച അദ്ദേഹത്തിന്റെ കമ്പനിയായ സ്പെയ്സ് എക്സ് (SpaceX), യു.എസ് ഓഹരി വിപണിയിൽ പ്രാഥമിക ഓഹരി വില്പന (IPO) നടത്താൻ ഒരുങ്ങുകയാണ്. ഇന്ത്യക്കാർക്ക് അല്ലെങ്കിൽ, മലയാളികളായ റീടെയിൽ നിക്ഷേപകർക്ക് സ്പെയ്സ് എക്സ് ഓഹരികൾ എങ്ങനെ ലഭിക്കും എന്നതടക്കമുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്. സ്പെയ്സ് എക്സ് ഐ.പി.ഒ 2026 ജൂൺ മധ്യത്തോടെ സ്പെയ്സ് എക്സ് ഐ.പി.ഒ നടക്കും. ഒരു ഓഹരിക്ക് 135 ഡോളറാണ് ഐ.പി.ഒ പ്രൈസ്. ഇത്തരത്തിൽ 75 ബില്യൺ ഡോളറിന്റെ ഭീമമായ മൂലധന സമാഹരണത്തിനാണ് കമ്പനി ഒരുങ്ങുന്നത്. 1.75 ട്രില്യൺ വാല്യുവേഷനുള്ള 555.6 ദശലക്ഷം ഓഹരികളാണ് വില്പന നടത്തുക. ഫൈനൽ പ്രൈസ്, ജൂൺ 11ാം തിയ്യതി ഫിക്സ് ചെയ്യുകയും, ജൂൺ 12 മുതൽ ഐ.പി.ഒ ആരംഭിക്കുകയും ചെയ്യും. നാസ്ഡാക്കിലാണ് ലിസ്റ്റിങ് നടക്കുക. ഇന്ത്യയിലെ റീടെയിൽ നിക്ഷേപകർക്ക് ഓഹരികൾ എങ്ങനെ ലഭിക്കും?ഇന്ത്യയിലെ റീടെയിൽ നിക്ഷേപകർക്ക് സ്പെയ്സ് എക്സ് ഐ.പി.ഒയിൽ നേരിട്ട് പങ്കെടുക്കുക പ്രയാസകരമാണ്. ഐ.പി.ഒയിൽ പങ്കെടുക്കുന്ന യു.എസ് ബ്രോക്കർമാർക്കായിരിക്കും അലോക്കേഷൻ ഡിസ്ട്രിബ്യൂട്ട് ചെയ്യപ്പെടുക എന്നതാണ് കാരണം. അതേ സമയം ലിസ്റ്റിങ്ങിന് ശേഷം സ്പെയ്സ് എക്സ് നാസ്ഡാക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡിങ് ആരംഭിക്കുമ്പോൾ ഒരു ഇന്റർനാഷണൽ ഇൻവെസ്റ്റിങ് പ്ലാറ്റ്ഫോം വഴി നിങ്ങൾക്ക് ഓഹരികൾ വാങ്ങാൻ സാധിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (RBI’s Liberalised Remittance Scheme) പ്രകാരം ഇന്ത്യക്കാർക്ക് യു.എസ് ഓഹരികളിൽ നിക്ഷേപത്തിന് അവസരമുണ്ട്.ഇന്ത്യൻ റസിഡന്റ്സിന് ഒരു സാമ്പത്തിക വർഷത്തിൽ വിദേശ രാജ്യങ്ങളിൽ 250,000 ഡോളറുകൾ വരെ നിക്ഷേപം നടത്താം. INDmoney, Vested Finance, NSE IX Global Access തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾ വഴി യു.എസ് ഓഹരികൾ വാങ്ങാൻ സാധിക്കും. കൂടാതെ നാസ്ഡാക് ഇൻഡെക്സിൽ നിക്ഷേപം നടത്തുന്ന ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകളിലും ഇൻവെസ്റ്റ്മെന്റ് നടത്താം. മോട്ടിലാൽ ഓസ്വാൾ, നാസ്ഡാക് 100 FoF, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ നാസ്ഡാക് 100 ഇൻഡെക്സ് ഫണ്ട്, ഇൻവെസ്കോ ഇന്ത്യ EQQQ നാസ്‍ഡാക് -100 ETF FoF എന്നീ ഫണ്ടുകൾ ഇത്തരത്തിൽ പരിഗണിക്കാം. നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ2025 വർഷം മുഴുവനായി എടുത്താൽ സ്പെയ്സ് എക്സിന്റെ ആകെ വരുമാനം 18.67 ബില്യൺ ഡോളറുകളാണ്. സ്റ്റാർലിങ്കിന്റെ ബിസിനസിൽ നിന്നാണ് ഇതിൽ കൂടുതലും ലഭിച്ചിരിക്കുന്നത്. അതേ സമയം 2025 വർഷത്തിൽ കമ്പനി 4.9 ബില്യൺ ഡോളറിന്റെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2024 വർഷത്തിൽ 791 മില്യൺ ഡോളറിന്റെ ലാഭം നേടിയ സ്ഥാനത്താണിത്.എന്നാൽ, വലിയ തോതിലുള്ള മൂലധനച്ചിലവുകളാണ് ഈ നഷ്ടത്തിന് കാരണമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ടും, സ്റ്റാർലിങ്കിന്റെ വികസനവുമായി ബന്ധപ്പെട്ടും കമ്പനി 2025ൽ മാത്രം 20.7 ബില്യൺ ഡോളറിന്റെ ക്യാപിറ്റലാണ് മുടക്കിയിരിക്കുന്നത്. ഇത് 2024 വർഷത്തെ അപേക്ഷിച്ച് ഇരട്ടി എന്ന നിലയിലുള്ള മൂലധനച്ചിലവാണ്. കമ്പനി നിലവിൽ 28.5 ട്രില്യൺ ഡോളറുകളുടെ ഭീമമായ ബിസിനസ് ലക്ഷ്യമിടുന്നു. സ്പെയ്സ്, എ.ആ, ഡാറ്റ സെന്റർ, കണക്ടിവിറ്റി ബിസിനസുകൾ എന്നിവയിലെല്ലാം വലിയ ലക്ഷ്യങ്ങളാണ് സ്പെയ്സ് എക്സിന് മുന്നിലുള്ളത്. Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Source link
Exit mobile version