Site icon onlinekeralanews.com

‘സിനിമയ്ക്ക് അകത്തും പുറത്തും എന്‍റെ നല്ല സുഹൃത്ത്’; സലിം കുമാറിനെ അനുസ്മരിച്ച് മോഹൻലാൽ

അന്തരിച്ച നടൻ സലിം കുമാറിനെ അനുസ്മരിച്ച് കുറിപ്പ് പങ്കുവച്ച് നടൻ മോഹൻലാൽ. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ്‌ പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയത്. സിനിമയ്ക്ക് അകത്തും പുറത്തും തന്‍റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാറെന്നും മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.

പോസ്റ്റിന്റെ പൂർണരൂപം

പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ്‌ പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയത്. ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമയ്ക്ക് അകത്തും പുറത്തും എന്‍റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന്‌ വേദനയോടെ ആദരാഞ്ജലികൾ.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45നായിരുന്നു അന്ത്യം. ഇന്നലെ പുലർച്ചെ ഡയാലിസിസിനാണ് ആശുപത്രിയിൽ എത്തിച്ചത്. ഡയാലിസിസിനിടെ രക്തസമ്മർദ്ദം താഴ്ന്നത് ഹൃദയാഘാതത്തിന് കാരണമായി. അപ്പോൾത്തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ശ്വാസകോശത്തിൽ കാൻസർ ബാധയും കണ്ടെത്തിയതിനാൽ ചികിത്സ സങ്കീർണമായിരുന്നു. 1969 ഒക്ടോബർ പത്തിന് എറണാകുളം ജില്ലയിലെ പറവൂർ ചിറ്റാറ്റുകരയിൽ ഗംഗാധരന്റേയും കൗസല്യയുടേയും ഇളയ മകനായി ജനനം. സുനിതയാണ് ഭാര്യ. മക്കൾ: യുവനടൻ നടൻ ചന്തു, ആരോമൽ. സംസ്കാരം ഇന്ന് വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിൽ.


Source link
Exit mobile version