പ്രതിസന്ധികൾക്കിടെ ഇന്ത്യാ സഖ്യത്തിന്റെ യോഗം നാളെ; പ്രതിഷേധം അറിയിക്കാൻ സിപിഎമ്മും ജെഎംഎമ്മും

ന്യൂഡൽഹി ∙ കോൺഗ്രസ് വിളിച്ച നാളത്തെ ഇന്ത്യാ സഖ്യ യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് ജയറാം രമേശ്. വിവിധ കാരണങ്ങളാൽ ചില കക്ഷികൾക്ക് ഈ പ്രത്യേക യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള തങ്ങളുടെ ശക്തമായ എതിർപ്പും പിന്തുണയും അവർ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. മോദി സർക്കാരിന്റെ ഭരണ പരാജയങ്ങൾക്കെതിരെയും ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെയും ഒന്നിച്ച് അണിനിരക്കുമെന്ന് യോഗത്തിൽ പങ്കെടുക്കുന്ന പാർട്ടികൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് യോഗം. യോഗത്തിൽ പങ്കെടുക്കാൻ മമത ബാനർജി ഡൽഹിയിലെത്തിയിട്ടുണ്ട്. ഘടകകക്ഷികളുടെ അതൃപ്തി തുടരുന്നതിനിടെയാണ് ഇന്ത്യ സഖ്യം നാളെ യോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.
Source link
