Site icon onlinekeralanews.com

സഭയിലേത് സംസാരിക്കാൻ അറിയാത്ത പ്രതിപക്ഷം: ജി.സുധാകരൻ

അമ്പലപ്പുഴ: നിയമസഭയിൽ യു.ഡി.എഫിനെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും, സംസാരിക്കാനറിയാവുന്നവരാരും പ്രതിപക്ഷത്തില്ലെന്നും ജി.സുധാകരൻ പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലം എം.എൽ.എ ഓഫീസ് ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനസ്ഥിതിയെക്കുറിച്ച് നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ സംസാരിക്കുമ്പോൾ മുൻ ധനമന്ത്രി ബാലഗോപാലിന് മിണ്ടാട്ടമില്ലായിരുന്നു.

പറയാനറിയാവുന്ന ആരുമില്ലാതെ പ്രതിപക്ഷം ബുദ്ധിമുട്ടുന്നത് കണ്ട് സങ്കടം വന്നു. അടുത്തകാലത്തെ ചില നേതാക്കളുടെ പെരുമാറ്റം മൂലം സി.പി.എമ്മിന് മതനിരപേക്ഷ നിലപാട് നഷ്ടപ്പെട്ടു. സി.പി.എമ്മിന്റെ പിന്നാലെ പോയി സി.പി.ഐക്കും മതനിരപേക്ഷത നഷ്ടപ്പെട്ടു. കോൺഗ്രസ് കഴിഞ്ഞാൽ മതനിരപേക്ഷതയുള്ള പാർട്ടി മുസ്ലിം ലീഗാണ്. അമ്പലപ്പുഴ മണ്ഡലത്തിലെ രണ്ട് പഞ്ചായത്തും, നഗരസഭയും ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടു. നേരിയ ഭൂരിപക്ഷത്തിനാണ് മൂന്ന് പഞ്ചായത്തുകൾ ഭരിക്കുന്നത്. അതും പോകും.

ഇതൊന്നും വിശകലനം ചെയ്യാൻ കഴിവുള്ളവർ പാർട്ടിയിലില്ല. അടുത്ത കാലത്തൊന്നും ഉണ്ടാവുകയുമില്ല. മൂന്നു പതിറ്റാണ്ടിനുള്ളിൽ ഏതെങ്കിലും വിദ്യാർത്ഥി നേതാക്കളോ, യുവനേതാക്കളോ ഇടതുപക്ഷത്ത് വളർന്നു വന്നിട്ടുണ്ടോ ?. ചെറ്റക്കുടിലിൽ കഴിഞ്ഞിരുന്നവരുടെ പ്രസ്ഥാനം ഇന്ന് വമ്പന്മാരുടെ പ്രസ്ഥാനമായി മാറി. അതാണ് ചെറ്റക്കുടിലിനോട് അവമതിപ്പ്. പല സ്കൂളുകളിലും എസ്.എം.സികളിലും ക്ഷേത്രങ്ങളുടെ ഉപദേശക സമിതികളിലും സാമൂഹ്യ വിരുദ്ധമാർ കയറിക്കൂടി. അവരെ പുറത്താക്കണം. പാർട്ടി നടപടി നേരിട്ട ഷാജുവും നിരവധിതവണ തിരഞ്ഞെടുപ്പിൽ തോറ്റ ഷേക്ക് പി.ഹാരിസും പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളാണ്. ഞാൻ ബ്രാഞ്ചു കമ്മിറ്റിയിലുമായിരുന്നു. എന്നിട്ടും എനിക്ക് പരാതിയില്ലായിരുന്നു. എന്റെ പിതാവിനെ വിളിക്കുകയും, ഫേസ് ബുക്കിൽ അപമാനിക്കുകയും ചെയ്തിട്ടും അയാളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. ഇനി യു.ഡി.എഫിന്റെ സുവർണ കാലമാണ്- ജി.സുധാകരൻ പറഞ്ഞു.


Source link
NEWS
Exit mobile version