Site icon onlinekeralanews.com

തിരുവനന്തപുരത്ത് ഥാറിനുള്ളിൽ മദ്ധ്യവയസ്കൻ മരിച്ചനിലയിൽ

തിരുവനന്തപുരം: കാര്യവട്ടം പേരൂരിൽ ഥാറിനുള്ളിൽ മദ്ധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. അണിയൂർ സ്വദേശി രാജീവാണ് മരിച്ചത്. ഇന്ന് വെെകിട്ടോടെയാണ് ഥാറിനുള്ളിൽ മരിച്ചനിലയിൽ രാജീവിനെ കണ്ടെത്തിയത്. ഥാർ പാർക്ക് ചെയ്തിരുന്ന മെെതാനത്തിൽ കളിക്കാനെത്തിയ കുട്ടികളാണ് വാഹനത്തിനുള്ളിൽ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.

ഉടൻതന്നെ കുട്ടികൾ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരാണ് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞത്. പൊലീസെത്തി ഥാറിന്റെ ചില്ല് തകർത്തുനോക്കിയപ്പോഴാണ് രാജീവിനെ മരിച്ചനിലയിൽ കണ്ടത്. കുട്ടികൾ പറയുന്നതനുസരിച്ച് ഇന്നലെ മുതൽ ഈ വാഹനം ഇവിടെ പാർക്ക് ചെയ്തിരുന്നു. ഇന്നലെ രാജീവ് കുട്ടികളോട് സംസാരിച്ചെന്നും അവ‌ർ പൊലീസിനോട് പറഞ്ഞു. എസിയിട്ട് ഉറങ്ങിയതാകാം മരണത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


Source link
NEWS
Exit mobile version