തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ നിർത്തലാക്കിയ സഹകരണ പെൻഷൻകാരുടെ ക്ഷാമബത്ത പുനഃസ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ മന്ത്രി എം.ലിജുവിന് നിവേദനം നൽകി.വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്ന് ഭാരവാഹികളെ അറിയിച്ചു.പ്രസിഡന്റ് എം.സുകുമാരൻ, ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ,ട്രഷറർ കെ.എം.തോമസ്,വൈസ് പ്രസിഡന്റ് .ടി.മോഹനൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്.ഉമാചന്ദ്രബാബു,കെ.മോഹനൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
Source link

