‘കളി മാറും’; ആൻഡമാനിൽ കണ്ണുനട്ട് ലോകം, പ്രകൃതിവാതക നിധി കണ്ടെത്തി, ഇന്ത്യയുടെ വിധി മാറുന്നു

ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്ന സൂചന നൽകി ആൻഡമാനിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി. പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ഇന്ത്യ ലിമിറ്റഡ് , ആൻഡമാൻ തീരത്തോട് ചേർന്ന് വലിയ തോതിലുള്ള പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. കടലാഴങ്ങളിൽ പ്രകൃതിവാതകത്തിന്റെ തീ നാളങ്ങൾ പര്യവേക്ഷകർ തിരിച്ചറിഞ്ഞിരിക്കുന്നു. ഇത്രയും ഭീമമായ ഊർജ്ജ ശേഖരമുണ്ടെന്ന കണക്കുകൾ ആൻഡമാനെ ലോകശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുന്നു.ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്ത് നിന്ന് 15 കിലോമീറ്ററുകൾ മാറി, ഖനനവുമായി ബന്ധപ്പെട്ട ‘ ശ്രീ വിജയ പുരം – 3 ‘ (‘Sri Vijayapuram-3’) എന്ന കിണറിലാണ് പ്രകൃതി വാതക ശേഖരം കണ്ടെത്തിയിരിക്കുന്നത്. ‘ഊർജ്ജ മേഖലയിലെ അവസരങ്ങളുടെ സമുദ്രം’ ( Ocean of Energy Opportunities ) എന്നാണ് ഹർദീപ് സിങ് പുരി ഈ കണ്ടെത്തലിനെ വിശേഷിപ്പിച്ചത്നാഷണൽ ഡീപ് വാട്ടർ എക്സ്പ്ലോറേഷൻ മിഷനുമായി (സമുദ്ര മന്തൻ മിഷൻ) ബന്ധപ്പെട്ട നിർണായക ചുവടുവെയ്പാണിത്. ഇന്ത്യ എന്ന മഹാരാജ്യത്തെ പുതിയ ഓയിൽ & ഗ്യാസ് റിസർവ് ശേഖരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ദൗത്യമാണിത്. പുതിയ കണ്ടെത്തലിന്റെ പ്രധാന്യംഖനനം നടത്തുന്ന ഒരു കിണർ എന്നതിലുപരി വലിയ പ്രാധാന്യമാണ് ‘ശ്രീ വിജയപുരം -3’-ക്ക് ഉള്ളത്. ആൻഡമാൻ മേഖലയിൽ വലിയ തോതിലുള്ള ഹൈഡ്രോകാർബൺ ശേഖരമുണ്ടെന്ന് വർഷങ്ങളായി ജിയോളജിസ്റ്റുകളും, നയരൂപീകരണ വിദഗ്ധരും വിശ്വസിച്ചു പോരുന്നുണ്ട്. പുതിയ കണ്ടെത്തൽ ഈ വിശ്വാസത്തിന് കരുത്ത് പകരുന്നതാണ്. അതെ, ഇന്ത്യയുടെ പ്രധാന ഊർജ്ജ മേഖലകളിൽ ഒന്നായി ആൻഡമാൻ മാറുകയാണ്. നിലവിൽ ഓയിൽ ഇന്ത്യ ഖനനം നടത്തുന്ന മൂന്ന് കിണറുകളിൽ രണ്ടെണ്ണത്തിലാണ് ഹൈഡ്രോകാർബൺ സാന്നിദ്ധ്യം കണ്ടെത്തിയതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അതേ സമയം എത്രത്തോളം അളവിലാണ് ഇവിടെ റിസർവുള്ളതെന്ന് വ്യക്തമല്ല. കേന്ദ്ര പെട്രോളിയം മന്ത്രിയുടെ വാക്കുകൾ…പുതിയ കണ്ടെത്തലിനെക്കുറിച്ച് ഹർദീപ്സിങ് പുരി തന്റെ എക്സ് പോസ്റ്റിൽ ഇങ്ങനെ പറയുന്നു; “ഊർജ്ജ മേഖലയിലെ അവസരങ്ങളുടെ സമുദ്രം ആൻഡമാനിൽ കണ്ടെത്തിയിരിക്കുന്നു. ഓയിൽ ഇന്ത്യ പര്യവേക്ഷണം നടത്തുന്ന, ആൻഡമാന്റെ കിഴക്കൻ തീരത്തുള്ള ശ്രീ വിജയപുരം – 3 എന്ന കിണറിൽ, 355 മീറ്റർ ആഴത്തിൽ പ്രകൃതി വാതകത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനായി എന്ന് അറിയിക്കുന്നതിൽ വളരെയധികം ആഹ്ലാദമുണ്ട്. Eocene formationൽ, 1900 മീറ്റർ ആഴത്തിലുള്ള കിണറിൽ നടത്തിയ പ്രാരംഭഘട്ട പരിശോധനകളിൽ തുടർച്ചയായ ജ്വലനത്തിലൂടെയുള്ള പ്രകൃതി വാതകത്തിന്റെ സാന്നിദ്ധ്യമുണ്ട്” – പുരി അറിയിച്ചു(ഇവിടെ ‘Eocene formation’ എന്നത് ഭൂഗർഭശാസ്ത്രപരമായി ദശലക്ഷണക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു പ്രത്യേക ശിലാപാളിയാണ്)ഇന്ത്യയ്ക്ക് നേട്ടമാകുന്നതെങ്ങനെ?ഇതാണ് പ്രധാന ചോദ്യം. കാരണം ആഭ്യന്തര ആവശ്യത്തിനുള്ള ഇന്ധനത്തിന്റെ 85 ശതമാനത്തിലധികം ഇറക്കുമതി നടത്തുന്ന ഒരു രാജ്യമാണ് ഇന്ത്യ. സമാനമായി ദ്രവീകൃത പ്രകൃതി വാതകവും (Liquefied Natural Gas -LNG) ഇവിടേക്ക് ഭീമമായ തോതിൽ ഇറക്കുമതി നടത്തുകയാണ് ചെയ്യുന്നത്. ആൻഡമാൻ തീരത്തെ ഭാവി ഡ്രില്ലിങ്, വാണിജ്യപരമായി നേട്ടമാണെങ്കിൽ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇതര രാജ്യങ്ങളോടുള്ള ഇന്ത്യയുടെ ആശ്രിതത്ത്വം കുറയ്ക്കാൻ സാധിക്കും. ആഭ്യന്തര തലത്തിൽ ഉല്പാദനം വർധിക്കുന്നത് ഊർജ്ജ സുരക്ഷയ്ക്ക് കരുത്തു പകരും. രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലെ കയറ്റിറക്കങ്ങളിലെ ആഘാതങ്ങൾ ലഘൂകരിക്കാനും സാധിക്കും. ക്രൂഡ് ഇറക്കുമതി കുറയുന്നത് രാജ്യത്ത് പണപ്പെരുപ്പം കുറയുന്നതിനും, സാമ്പത്തിക വളർച്ചയ്ക്കും കാരണമായി മാറും. അതേ സമയം പുതിയ കണ്ടെത്തൽ ആദ്യ ചുവടു മാത്രമാണെന്ന് വിദഗ്ധർ പറയുന്നു. ഗ്യാസ്, ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുമ്പ് വിശദമായ ടെസ്റ്റിങ്, റിസർവ് എസ്റ്റിമേഷൻ, ഇൻഫ്രാസ്ട്രക്ചർ വികസനം, വാണിജ്യപരമായ അനുമതികൾ തുടങ്ങി നിരവധി ഘട്ടങ്ങൾ കടന്നു പോകേണ്ടതുണ്ട്. ഇന്ത്യൻ പ്രതീക്ഷകളുടെ തീരങ്ങളായി ആൻഡമാൻആൻഡമാൻ തീരങ്ങൾ പലപ്പോഴും ഗയാനയുമായി താരതമ്യപ്പെടുത്താറുണ്ട്. വലിയ ഓയിൽ ഡിസ്കവറികൾ രാജ്യത്തിന്റെ ഊർജ്ജ മേഖലയുടെ തലവര മാറ്റുമെന്നാണ് കരുതപ്പെടുന്നത്. ആൻഡമാനെ സംബന്ധിച്ച് ദീർഘകാലാടിസ്ഥാനത്തിൽ ഊർജ്ജ സാധ്യതകൾ നില നിൽക്കുന്നതായും, വലിയ ഒരു ഗയാന ആൻഡമാൻ കടലിൽ കണ്ടെത്താൻ പോവുകയാണെന്നും ഹർദീപ്സിങ് പുരി മുമ്പു തന്നെ പറഞ്ഞിട്ടുണ്ട്സീസ്മിക് സർവ്വേ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകളിൽ 307 മുതൽ 370 ദശലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ, സമാനമായ അളവിലുള്ള ഹൈഡ്രോകാർബൺ എന്നിവ ആൻഡമാൻ ബേസിനിൽ ഉണ്ടായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് പ്രാഥമികമായ പ്രൊജക്ഷനാണ്. ആൻഡമാൻ തീരത്തെ പുതിയ കണ്ടെത്തലും, പ്രതീക്ഷകളും ഒറ്റ രാത്രി കൊണ്ട് ഇന്ത്യയുടെ ഊർജ്ജ മേഖലയെ മാറ്റി മറിക്കാൻ പോകുന്നില്ല. അതേ സമയം, പുതിയ ഓയിൽ ഡിസ്കവറിയും, ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള റിസർവ് കണക്കുകളും ഇന്ത്യയുടെ ഭാവി ശോഭനമാക്കാൻ ആൻഡമാന് ‘ഒറ്റയ്ക്ക്’ ശേഷിയുണ്ടെന്ന പ്രതീക്ഷയിലേക്കാണ് എത്തി നിൽക്കുന്നത്.
Source link
