Site icon onlinekeralanews.com

പാചകം ചെയ്യാത്ത ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം; അറിയണം മൂന്ന് കാര്യങ്ങൾ

ഇടയ്ക്കിടെ മാർക്കറ്റിൽ കയറിയിറങ്ങുന്നത് തടയാൻ പലരും വീട്ടിൽ ചിക്കൻ വാങ്ങി സൂക്ഷിക്കാറുണ്ട്. എന്നാൽ ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ആരോഗ്യത്തിന് ഇത് വലിയ ദോഷമായി മാറും. ഫ്രിഡ്ജിൽ ചിക്കൻ എത്ര ദിവസം സൂക്ഷിക്കാമെന്ന് അറിയാമോ?


യുണെെറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികച്ചറിന്റെ ഫുഡ് സേഫ്റ്റി ആൻഡ് ഇൻസ്‌പെക്ഷൻ സർവീസ് അനുസരിച്ച് വാങ്ങിയ ഉടൻ ചിക്കൻ ഫ്രീസ് ചെയ്ത് 0°Fൽ തുടർച്ചയായി വച്ചാൽ ചിക്കൻ മാസങ്ങളോളം സൂക്ഷിക്കാം. എന്നാൽ വേവിച്ച ചിക്കനാണ് ഫ്രീസ് ചെയ്യുന്നതെങ്കിൽ അത് ആറുമാസത്തിനുള്ളിൽ ഉപയോഗിച്ചിരിക്കണം. അസംസ്കൃത ചിക്കൻ സാധാരണയായി കേടാവാൻ കൂടുതൽ സമയം എടുക്കുന്നു.

ഏകദേശം ഒമ്പത് മാസം വരെ അസംസ്കൃത ചിക്കൻ ഫ്രീസ് ചെയ്ത് സൂക്ഷിക്കാം. ഒരു കോഴിയെ മുഴുവനായി 12 മാസത്തോളം ഫ്രീസ് ചെയ്ത് സൂക്ഷിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഫ്രീസ് ചെയ്യാത്ത അസംസ്കൃത ചിക്കൻ വാങ്ങി രണ്ട് ദിവസത്തിനുള്ളിൽ ഉപയോഗിക്കണം. ഇല്ലെങ്കിൽ അത് ഗുണനിലവാരത്തെ ബാധിക്കുന്നു.

ചിക്കൻ എങ്ങനെ സൂക്ഷിക്കാം

അസംസ്കൃത ചിക്കൻ ഫ്രീസ് ചെയ്ത് മാസങ്ങളോളം സൂക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ചിക്കൻ ശരിയായി പായ്ക്ക് ചെയ്യേണ്ടത് അനിവാര്യമാണ്. ചിക്കൻ പ്ലാസ്റ്രിക് റാപ്പിലോ അലുമിനിയം ഫോയിലിലോ നന്നായി പൊതിഞ്ഞ് ഒരു പ്ലാസ്റ്റിക് സിപ്പ് ടോപ്പ് ബാഗിൽ വയ്ക്കുക. കഴിയുന്നത്ര വായും ബാഗിൽ നിന്ന് നീക്കം ചെയ്യുക. എങ്കിൽ മാത്രമേ മാസങ്ങളോളം ചിക്കൻ കേടാകാതെ ഇരിക്കുകയുള്ളൂ.


Source link
Exit mobile version