Site icon onlinekeralanews.com

ചിരിയുറങ്ങാത്ത ലാഫിങ് വില്ല; എപ്പോഴും ഗേറ്റുകൾ തുറന്നിട്ടിരിക്കുന്ന സലിംകുമാറിന്റെ വീട്


കൊച്ചി ∙ ലാഫിങ് വില്ല– സലിംകുമാറിന്റെ ജീവിതത്തിലെ പ്രധാന കഥാപാത്രമാണ് ഈ വീട്. അതൊഴിവാക്കി ഒരു കഥയില്ല. അതു മാറ്റിനിർത്തി ഒരു സംഭവവുമില്ല. 5 കൊല്ലം കൊണ്ടാണ് സലിം വീടു പണിതത്. 2009 ൽ കയറിത്താമസിച്ചു. വീടിന് എന്തു പെയിന്റടിക്കണമെന്നും തറയിൽ എന്തു പാകണമെന്നുമെല്ലാം തലപുകഞ്ഞാലോചിച്ചെങ്കിലും വീടിനെന്ത് പേരിടണമെന്നു തീരുമാനിക്കാൻ ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ.ഒരുപാട് ഐഡിയ ഉള്ളവർ വീടുവയ്ക്കാനിറങ്ങരുതെന്നാണു സലിമിന്റെ പക്ഷം. ഐഡിയ കൂടുന്തോറും വീടു വലുതാകും. ചെലവും കൂടും. ലാഫിങ് വില്ലയ്ക്കും അതെല്ലാം സംഭവിച്ചിട്ടുണ്ട്. അറബിക്കഥയുടെ ഷൂട്ടിങ് ദുബായിൽ നടക്കുമ്പോഴായിരുന്നു വീടുപണി. വീട്ടിലേക്കുള്ള ഇന്റീരിയർ സാധനങ്ങൾ പലതും ദുബായിൽനിന്നാണു വാങ്ങിയത്. അറബിക്കഥ 100 ദിവസം ആഘോഷിച്ചപ്പോൾ സലിംകുമാർ പ്രസംഗിച്ചു.


Source link
Exit mobile version