Site icon onlinekeralanews.com

നിർണായക നീക്കവുമായി യുഎസ്, നഷ്ടം നികത്താൻ ‘ഇറാന്റെ സ്വത്ത് എടുക്കും’; ‘സന്ദേശവുമായി’ പാക് സേനാ മേധാവി ഇറാനിൽ, ആർബിഐ പ്രഖ്യാപനം ഫലിക്കുമോ?


സമാധാന ചർച്ചകൾക്കിടെ നിർണായക നീക്കവുമായി യുഎസ്. ഉപരോധം നിലനിൽക്കുന്ന ഇറാന്റെ ആസ്തികൾ ഗൾഫ് രാജ്യങ്ങളുടെ പുനർനിർമാണത്തിന് ചെലവഴിക്കാൻ യുഎസ് ഒരുങ്ങുന്നതായി വിവരം. ഇറാന്റെ 2400 കോടി ഡോളറിന്റെ വിദേശ ആസ്തികൾക്കാണ് യുഎസ് ഉപരോധമുള്ളത്. യുഎസുമായുള്ള യുദ്ധത്തിന് പരിഹാരം കാണാൻ ഈ ആസ്തികൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ തുക ഇറാന്റെ ആക്രമണത്തിലുണ്ടായ നഷ്ടങ്ങൾ പരിഹരിക്കാൻ ഉപയോഗിച്ചേക്കും.ഇത് ഇറാൻ അംഗീകരിക്കാൻ ഇടയില്ല. യുഎസ് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായേക്കാമെന്നും വിലയിരുത്തലുണ്ട്. ഹോർമുസിൽ ഇറാന്റെ ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടതും പശ്ചിമേഷ്യയിലെ പലയിടങ്ങളിലും ഇറാൻ ആക്രമണം നടത്തിയതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അതിനിടെ പരമോന്നത നേതാവ് മുജ്തബ ഖമനയിയ്ക്കുള്ള നിർണായക സന്ദേശവുമായി പാക് സൈനിക മേധാവി അസിം മുനിർ ഇറാനിലെത്തി. എന്നാൽ എന്താണ് ഈ സന്ദേശമെന്ന് ഇറാൻ വെളിപ്പെടുത്തിയിട്ടില്ല.  അടുത്ത ദിവസങ്ങളിൽ ഓഹരി വിപണി, ക്രൂഡോയിൽ, സ്വർണം എന്നിവയെ ബാധിക്കാൻ ഇടയുള്ള നീക്കമാണിത്. യുഎസ് തൊഴിൽ കണക്കുകളിൽ തട്ടിത്തകർന്ന വിപണി കൂടുതൽ‍ ഇടിവിലേക്ക് പോകാനുള്ള സാധ്യതയാണുള്ളത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകൾ വിപണിക്ക് ഗുണകരമായേക്കുമെന്നും വിദഗ്ധർ പറയുന്നു.യുഎസിലെ ഉയർന്ന തൊഴിൽ കണക്കുകൾ അമേരിക്കൻ ഓഹരി വിപണിയിൽ നഷ്ടമുണ്ടായതിന് പിന്നാലെയാണ് ഗിഫ്റ്റ് നിഫ്റ്റിയിലും വീഴ്ച. 356 പോയിന്റ് നഷ്ടത്തില്ഡ 23,091ലാണ് ഗിഫ്റ്റ് നിഫ്റ്റി ക്ലോസ് ചെയ്തത്. കഴിഞ്ഞ ആഴ്ച വിപണിയിലുണ്ടായ നഷ്ടം അടുത്ത ദിവസങ്ങളിൽ തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്.


Source link
Exit mobile version