ആർത്തുപെയ്യുന്ന മഴയിൽ ആരും തുണയില്ലാതെ..; വീട് വർഷങ്ങളായി ജീർണാവസ്ഥയിൽ, കുടുംബം ജപ്തി ഭീഷണിയിൽ

ആലപ്പുഴ ∙ കനത്ത മഴയിൽ ഏതുനിമിഷവും നിലംപതിക്കാവുന്ന ഒരു വീട്, വീടിനുള്ളിൽ പക്ഷാഘാത ബാധിതയായ വയോധികയായ അമ്മയും രണ്ട് പെൺമക്കളും. റെയിൽവേ സ്റ്റേഷൻ വാർഡിൽ കുരിശുപറമ്പിൽ വീട്ടിലെ ദുരിതമാണിത്. കമലാക്ഷി (99), മക്കളായ രാധ (75), സിന്ധു (57) എന്നിവരാണ് ഏത് നിമിഷവും നിലംപൊത്തുമെന്ന നിലയിലായ വീട്ടിൽ കഴിയുന്നത്.ഭർത്താവ് കൃഷ്ണൻ 32 വർഷം മുൻപ് മരിച്ചു. രാധയും സിന്ധുവും അവിവാഹിതരാണ്. പക്ഷാഘാതം ബാധിച്ച് കമലാക്ഷി 13 വർഷമായി കിടപ്പിലാണ്. രാധ വീട്ടുജോലിക്കു പോയി കിട്ടുന്നതാണ് ഇവരുടെ വരുമാനം. മൂവർക്കും അഗതി പെൻഷനും ലഭിക്കും. പക്ഷേ മരുന്നിനും ഭക്ഷണത്തിനും ഇതൊന്നും മതിയാകില്ല. വീട്ടുചെലവും മറ്റ് അത്യാവശ്യ കാര്യങ്ങളും പലപ്പോഴും മുടങ്ങുകയാണ്. രാധ വീട്ടുജോലിക്കു പോകുമ്പോൾ സിന്ധു അമ്മയെ പരിചരിക്കും.
Source link
