Site icon onlinekeralanews.com

അച്ചു ഉമ്മനെ അധിക്ഷേപിച്ച് പോസ്റ്റ്; ഇടത് നേതാവിനെ പിരിച്ചുവിട്ടു


കൊല്ലം ∙ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിലെ പ്രതി സെക്രട്ടേറിയറ്റിലെ മുൻ അഡീഷനൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സ്ഥാനത്തു നിന്നു പുറത്താക്കി. മുൻ അഡിഷനൽ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി.അഡീഷനൽ സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച നന്ദകുമാറിനെ കഴിഞ്ഞ സർക്കാറാണ് ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിച്ചത്. ഇടതുസംഘടനാ പ്രവർത്തകനായിരുന്ന നന്ദകുമാർ 2023ൽ ഫെയ്സ്ബുക്കിലൂടെ മോശമായ പോസ്റ്റിട്ട് അപമാനിച്ചെന്ന് അച്ചു ഉമ്മൻ ഡിജിപിക്കു പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല.


Source link
Exit mobile version