പിണറായിയുടെ സുരക്ഷാ സംഘം കാണിച്ചത് രാജാവിനെക്കാൾ വലിയ രാജഭക്തി; ലാത്തിയെപ്പറ്റി ഗുരുതര സംശയം

ആലപ്പുഴ ∙ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച സുരക്ഷാസംഘം രാജാവിനെക്കാൾ വലിയ രാജഭക്തിയാണു പ്രകടിപ്പിച്ചതെന്ന് വാദിഭാഗം. സെഷൻസ് കോടതിയിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഈ വാദം.മുഖ്യമന്ത്രിയുടെ വാഹനം പോയശേഷം സുരക്ഷാ സംഘത്തിന്റെ വാഹനം നിർത്തേണ്ട ആവശ്യമില്ല. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താനാണു മർദിച്ചത്. പരാതിക്കാർ ഒരു പ്രകോപനവും സൃഷ്ടിച്ചില്ല. യൂത്ത് കോൺഗ്രസ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുക മാത്രമാണു ചെയ്തത്. യൂത്ത് കോൺഗ്രസ് എന്നു കേട്ടാൽ മുഖ്യമന്ത്രി പേടിക്കുമോയെന്നു പ്രോസിക്യൂഷൻ ചോദിച്ചു.സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും മർദനമേറ്റ അജയ് ജ്യുവൽ കുര്യാക്കോസും ഇതിനെ പ്രതിരോധിക്കുകയായിരുന്നു. ജീവാപായമുണ്ടാകുന്ന വിധത്തിലാണു മർദിച്ചതെന്ന നിഗമനത്തെ ഫൊറൻസിക് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ശരിവയ്ക്കുന്നു– റിപ്പോർട്ടിൽ പറയുന്നു. ഒരു തോക്കും ബാഗും മാത്രമാണു സുരക്ഷാ ഉദ്യോഗസ്ഥർക്കു നൽകുന്നതെന്നും ലാത്തി നൽകാറില്ലെന്നും വാദിഭാഗം ചൂണ്ടിക്കാട്ടി.
Source link
