Site icon onlinekeralanews.com

റോഡിൽ മാലിന്യം തള്ളിയതിന് സമൂഹമാധ്യമങ്ങളിൽ വിമർശനം; ഗോവയിൽ വിദ്യാർഥി സ്വയം വെടിയുതിർത്ത് മരിച്ചു


പനജി∙ റോഡരികിൽ മാലിന്യം തള്ളിയതിന് സമൂഹമാധ്യമങ്ങളിൽനിന്ന് വിമർശനം നേരിട്ട 23കാരൻ ജീവനൊടുക്കി. ഗോവ മാപുസ സ്വദേശിയായ സാമുവൽ ഡി ബ്രഗൻസയാണ് മരിച്ചത്. അമ്മയ്ക്കും രണ്ട് സഹോദരിമാർക്കുമൊപ്പമായിരുന്നു രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ സാമുവലിന്റെ താമസം.ഏതാനും ദിവസങ്ങൾക്കു മുൻപ് നോർത്ത് ഗോവയിലെ റോഡുവക്കിൽ സാമുവൽ മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സാമുവലിനെതിരെ നടപടിയെടുക്കണമെന്ന് ഒട്ടേറെപ്പേർ ആവശ്യപ്പെടുകയും പിന്നാലെ സാമുവലിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സാമുവലിനെതിരെ വലിയ തോതിൽ ട്രോളുകളുമുണ്ടായി.


Source link
Exit mobile version