Site icon onlinekeralanews.com

ചിരിയുടെ ആശാന് വിട; നടൻ സലിം കുമാർ അന്തരിച്ചു

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കരൾ രോഗത്തെത്തുടർന്ന് അദ്ദേഹം നേരത്തെ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് കരൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. 10.43നാണ് മരണം സ്ഥിരീകരിച്ചത്.

അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളിൽ സലിം കുമാർ പങ്കെടുത്തിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂർ മണ്ഡലത്തിൽ നടത്തിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.

1969 ഒക്ടോബർ 9ന്എറണാകുളം ജില്ലയിലെവടക്കൻ പറവൂരിൽഗംഗാധരൻകൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനിച്ച സലിം കുമാർ. സഹോദരൻ അയ്യപ്പന്റെ കടുത്ത അനുഭാവിയായിരുന്നു. വടക്കൻ പറവൂരിലുള്ള ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂളിലും ഗവൺമെന്റ് ബോയ്സ് ഹൈസ്‌കൂളിലുമായിട്ടാണ് സലീം കുമാർ തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

പിന്നീട്മാല്യങ്കരഎസ്.എൻ.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനശേഷംഎറണാകുളംമഹാരാജാസ് കോളേജിൽനിന്നും അദ്ദേഹം ബിരുദമെടുത്തു.മഹാത്മാഗാന്ധി സർവ്വകലാശാലയുവജനോത്സവത്തിൽ മിമിക്രിയിൽ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്.

സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത്‌കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹംകൊച്ചിൻ സാഗർഎന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു.ഏഷ്യാനെറ്റിൽമുൻപ് പ്രക്ഷേപണം ചെയ്തിരുന്നകോമിക്കോളഎന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട് എന്ന’ ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരം സലീം കുമാറിനു ലഭിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും 2010ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.


Source link
NEWS
Exit mobile version