Site icon onlinekeralanews.com

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അണ്ണാമലൈ; പുതിയ പ്രസ്ഥാനത്തിൽ ചേർന്നത് 14 ലക്ഷംപേർ


ചെന്നൈ∙ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ പ്രസ്ഥാനം തമിഴ്നാട്ടിൽ മത്സരിക്കുമെന്ന് അണ്ണാമലൈ. ആറു വർഷത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച തമിഴ്നാട് മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ‘വി ദ് ലീഡർ’ എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചിരുന്നു. ഇതിൽ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 14 ലക്ഷമായി.‘വി ദ് ലീഡർ’ എന്ന സമൂഹമാധ്യമ കൂട്ടായ്മ രാഷ്ട്രീയ പാർട്ടിയായി മാറ്റി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണു ലക്ഷ്യം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ, സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷ്, കോയമ്പത്തൂർ സൗത്ത് ജില്ലാ പ്രസിഡന്റ് കെ.വസന്തരാജൻ എന്നിവർ അണ്ണാമലൈക്കു പിന്തുണ പ്രഖ്യാപിച്ചു ബിജെപിയിൽ നിന്നു രാജിവച്ചിരുന്നു.


Source link
Exit mobile version