5 ആവശ്യങ്ങളുമായി സിജെപി, സലിം കുമാർ വെന്റിലേറ്ററിൽ – പ്രധാന വാർത്തകൾ

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിന് രാജ്യം സാക്ഷ്യം വഹിച്ചതാണ് ഇന്നത്തെ പ്രധാന വാർത്ത. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും ഇന്നാണ്. ഇന്ന് വൈകിട്ടോടെ ഐഎഎസ് ഉദ്യോഗസ്ഥരായ ബി.അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പുവച്ചു. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിനുശേഷം കുടുംബത്തെ പാർട്ടി ഉന്നതനേതൃത്വം തിരിഞ്ഞുനോക്കിയില്ലെന്ന കോടിയേരിയുടെ ഭാര്യയുടെ പ്രതികരണത്തിന് മറുപടിയുമായി എം.വി. ഗോവിന്ദൻ രംഗത്തെത്തി. അതേ സമയം, സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ തോരാതെ പെയ്യുകയാണ്. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾകേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിൽ വൻജന പങ്കാളിത്തം. പ്ലക്കാർഡുകളും ബാനറുകളുമായി നൂറുകണക്കിനു പേരാണ് ധർമേന്ദ്ര പ്രധാന്റെ രാജിക്കായി പ്രതിഷേധിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിനുശേഷം കുടുംബത്തെ പാർട്ടി ഉന്നതനേതൃത്വം തിരിഞ്ഞുനോക്കിയില്ലെന്ന കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തിനു മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടി ആരെയും അവഗണിക്കാറില്ലെന്നും താൻ കോടിയേരിയുടെ വീട്ടിൽ പോകാറുണ്ടെന്നും എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
Source link
