പഴത്തൊലികൾ വെറുതെ കളയല്ലേ, ചർമസൗന്ദര്യംകൂട്ടാൻ ഇതുമതി

പഴങ്ങൾ ആരോഗ്യത്തിന് ഗുണകരമാണ്, എന്നാൽ അവയുടെ തൊലിയോ? ചില പഴങ്ങളുടെ തൊലികളിൽ ചർമത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ചർമത്തെ ശുദ്ധമാക്കാനും തിളക്കം നൽകാനും ഈർപ്പം നിലനിർത്താനുമൊക്കെ ഇവ സഹായിച്ചേക്കാം. ഓറഞ്ച്: വിറ്റാമിൻ സി, കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയ ഓറഞ്ച് തൊലിക്ക് ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. ചർമത്തിലെ അമിത എണ്ണമയം കുറയ്ക്കാനും മുഖക്കുരുവിനെ നിയന്ത്രിക്കാനും ചർമത്തിന് സ്വാഭാവിക തിളക്കം നൽകാനും ഇത് സഹായിക്കും. ചർമത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്തുന്നതിലും വിറ്റാമിൻ സി പ്രധാന പങ്ക് വഹിക്കുന്നു.അവക്കാഡോ: സൂപ്പർഫുഡ് എന്നറിയപ്പെടുന്ന പഴമാണ് അവക്കാഡോ. ഇവയുടെ തൊലിയിൽ വിറ്റാമിൻ ബി, ഇ എന്നിവയും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. തൊലിക്കു സമീപമുള്ള ഭാഗങ്ങളിൽ ആന്റിഓക്‌സിഡന്റുകളുടെ അളവ് കൂടുതലായതിനാൽ വരണ്ടതും പരുപരുത്തതുമായ ചർമത്തെ പോഷിപ്പിക്കാൻ ഇത് സഹായിക്കും.മാതളനാരങ്ങ: ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങളും നിറഞ്ഞതാണ് മാതളനാരങ്ങയുടെ തൊലി. മുഖക്കുരുവും ചർമത്തിലെ അസ്വസ്ഥതകളും കുറയ്ക്കാൻ ഇത് നല്ലതാണ്. കൂടാതെ അകാല വാർധക്യത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയും ചെയ്യും.ആപ്പിൾ: ആപ്പിളിലെ പല പോഷകങ്ങളും അതിന്റെ തൊലിയിലാണ് കൂടുതലായി അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ എ, സി, കോപ്പർ എന്നിവയാൽ സമ്പന്നമായ ആപ്പിൾ തൊലി കൊളാജൻ ഉൽപ്പാദനത്തെ കൂട്ടുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചർമത്തിന് യുവത്വവും തിളക്കവും നൽകും.ചെറുനാരങ്ങ: കാത്സ്യം, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ അടങ്ങിയ ചെറുനാരങ്ങാ തൊലി ചർമസംരക്ഷണത്തിന് മികച്ചതാണ്. അമിത എണ്ണമയം കുറയ്ക്കാനും ചർമത്തിലെ ജലാംശം നിലനിർത്താനും മലിനീകരണം, സൂര്യപ്രകാശം തുടങ്ങിയ ബാഹ്യഘടകങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കും.വാഴപ്പഴം: വിറ്റാമിൻ എ, ബി6, ബി12, സി, ഡി എന്നിവയ്‌ക്കൊപ്പം മഗ്‌നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും പഴത്തൊലിയിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരു, ചർമത്തിലെ അസ്വസ്ഥതകൾ, വരൾച്ച എന്നിവയ്ക്ക് വീട്ടുവൈദ്യമായി പലരും ഇത് ഉപയോഗിക്കാറുണ്ട്. ചില ചർമപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ശമിപ്പിക്കാനും ഇത് നല്ലതാണ്.
Source link
