കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കാസര്‍കോട്∙ അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. അഡൂര്‍ പിഎച്ച്‌സിക്ക് സമീപം താമസിക്കുന്ന അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഒൻപത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ സുഹൃത്ത് മുഹമ്മദ് വാഹ്ഷിനെയും (14) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source link
