Site icon onlinekeralanews.com

‘ഭർത്താവിനെ ആശ്രയിക്കുന്നത് ഇഷ്ടമാണ്, കയ്യിൽ പൈസയുണ്ടെങ്കിലും ആയിരം രൂപ ചോദിക്കും’

സീരിയലിലും സിനിമയിലും ശക്തമായ കഥാപാത്രങ്ങളിലൂടെ കഴിവുതെളിയിച്ച നടിയാണ് സാസ്വിക. സൂര്യ നായകനായ ഹിറ്റ് ചിത്രം കറുപ്പിലാണ് താരം അവസാനമായി വേഷമിട്ടത്. മോഡലും ടെലിവിഷൻ താരവുമായ പ്രേം ജേക്കബാണ് സ്വാസികയുടെ ഭർത്താവ്. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് നടി ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധനേടുകയാണ്.

‘വീട്ടിലുണ്ടെങ്കിൽ ഞാൻതന്നെ പാചകം ചെയ്ത്, ഭക്ഷണം വിളമ്പിക്കൊടുത്ത്, ആ പ്ളേറ്റ് കഴുകി വച്ചതിനുശേഷം ഭക്ഷണം കഴിക്കുന്നത് എനിക്കിഷ്ടമാണ്. ഞാൻ വലിയൊരു കാര്യം ചെയ്യുന്നത് പോലെയല്ല. എനിക്ക് ബാങ്ക് ബാലൻസുണ്ട്. എന്നാൽ എന്റെ ഫോൺ ബിൽ അടയ്ക്കണമെന്നും പണം വേണ്ടപ്പോൾ അയക്കണമെന്നും ഭർത്താവിനോട് പറഞ്ഞിട്ടുണ്ട്. എന്റെ അക്കൗണ്ടിലുണ്ടെങ്കിലും ഒരു ആയിരം രൂപ അയക്കുമോയെന്ന് ചുമ്മാ ചോദിക്കും. ഇതൊരുപക്ഷേ എന്റെ ഫാന്റസിയായിരിക്കാം. എല്ലാവരും ഇങ്ങനെ ചെയ്യണമെന്ന് ഞാൻ പറയില്ല.

ഒൻപതാം ക്ളാസ് മുതൽ സമ്പാദിക്കുന്നുണ്ട്. 31ാം വയസിലാണ് വിവാഹിതയായത്. എല്ലാം ഒറ്റയ്ക്ക് ചെയ്ത് ബോറടിച്ചു. ഇപ്പോൾ എവിടെപ്പോയാലും ഭർത്താവാണ് കാർഡ് സ്വൈപ്പ് ചെയ്യുന്നത്. കണക്ക് നോക്കുന്നതൊക്കെ എനിക്ക് ബോറടിച്ചു. ഇപ്പോൾ ഞാൻ ഒന്നുമറിയാത്തത് പോലെയാണ്. ഊബർ ബുക്ക് ചെയ്യാനറിയാം. എന്നാൽ ഞാനത് ചെയ്യില്ല. എനിക്കിങ്ങനെ ആശ്രയിക്കുന്നത് ഇഷ്ടമാണ്. ഞങ്ങൾ രണ്ടുപേരും ജോലി ചെയ്യുന്നുണ്ട്. വല്ലപ്പോഴുമാണ് കാണുന്നത്. എന്തെങ്കിലും ഒരു കണക്ഷൻ ഉണ്ടാകാൻ ഇതെല്ലാം ഓരോ ചെറിയ കാരണങ്ങളാണ്’- എന്നായിരുന്നു സ്വാസിക അഭിമുഖത്തിൽ പറഞ്ഞത്.


Source link
Exit mobile version