Site icon onlinekeralanews.com

‘കോടിയേരിയുടെ വീട്ടിൽ പോകാറുണ്ട്, പാർട്ടി ആരെയും അവഗണിക്കാറില്ല’


തിരുവനന്തപുരം ∙ കോടിയേരി ബാലകൃഷ്ണന്റെ മരണത്തിനുശേഷം കുടുംബത്തെ പാർട്ടി ഉന്നതനേതൃത്വം തിരിഞ്ഞുനോക്കിയില്ലെന്ന കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തിനു മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടി ആരെയും അവഗണിക്കാറില്ലെന്നും താൻ കോടിയേരിയുടെ വീട്ടിൽ പോകാറുണ്ടെന്നും എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.‘‘കുറച്ചു ദിവസങ്ങൾക്കു മുൻപ് കോടിയേരിയുടെ വീട് സന്ദർശിച്ചിരുന്നു. ഇടയ്ക്കെല്ലാം വീട്ടിൽ പോകാറുണ്ട്. അങ്ങനെ ആരെയെങ്കിലും അവഗണിക്കുന്ന നിലപാട് സിപിഎം സ്വീകരിക്കാറില്ല. ഞാനും സ്വീകരിക്കാറില്ല. ഞങ്ങളാരും അങ്ങനെ തിരിഞ്ഞു നോക്കാതെ ഇരിക്കാറില്ല. എല്ലാവരുമായും ബന്ധപ്പെട്ടു തന്നെയാണ് നിൽക്കുന്നത്. ആരോപണം ആരെ ഉദ്ദേശിച്ചാണ് എന്നറിയില്ല. വിനോദിനി പറഞ്ഞതിനെക്കുറിച്ച് അവരോട് ചോദിക്കണം’’–എം.വി.ഗോവിന്ദന്‍ പറഞ്ഞു.വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല. ഇത് എന്റെ മാത്രം അനുഭവമായിരിക്കുമോ അതോ എല്ലാ രംഗത്തും ഒരു സന്ദർഭത്തിൽ സ്ത്രീകൾ ആരുമല്ലാതാകുന്ന അവസ്ഥയിൽ എത്തിച്ചേരുന്നതാണോ?’’– വിനോദിനി അഭിമുഖത്തിൽ ചോദിച്ചിരുന്നു.


Source link
Exit mobile version