Site icon onlinekeralanews.com

കിണർ വൃത്തിയാക്കാനിറങ്ങിയപ്പോൾ കണ്ടത് ദേവിയെയും കൺകൊത്തിയെയും; പാമ്പിനെക്കണ്ടവർ ഭയന്ന് തിരിച്ചിറങ്ങി

തിരുവനന്തപുരം ജില്ലയിലെ വെട്ടിയം എന്ന സ്ഥലത്താണ് സംഭവം. ഇവിടെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ പണിക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് കിണർ വൃത്തിയാക്കാതെ അവർ മടങ്ങി. പിന്നീട് വീട്ടുകാർ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.

പഴയ കിണറായതിനാൽ അതിൽ ഇറങ്ങുന്നത് വലിയ അപകടമാണ്. എങ്കിലും സ്ഥലത്തെത്തിയ വാവ കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടാൻ തന്നെ തീരുമാനിച്ചു. കിണറിനുള്ളിൽ നിറയെ മാളങ്ങളുണ്ടായിരുന്നു. നീണ്ട തിരച്ചിലിനൊടുവിൽ പാമ്പിനെ കണ്ടെത്തി. ഒന്നല്ല, രണ്ട് പാമ്പുകൾ! തെയ്യൻ, വില്ലൂന്നി എന്നീ പാമ്പുകളെയാണ് വാവ സുരേഷ് കിണറ്റിൽ നിന്ന് പിടികൂടിയത്. ദേവി പാമ്പ്, പടകൂടി തുടങ്ങിയ പേരുകളും തെയ്യനുണ്ട്. ഇവയ്ക്ക് വിഷമില്ല. മരപാമ്പ്, കൺകൊത്തി തുടങ്ങിയവയാണ് വില്ലൂന്നിയുടെ മറ്റ് പേരുകൾ. ഇതും വിഷമില്ലാത്തവയാണ്. രണ്ടിനം പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.


Source link
NEWS
Exit mobile version