Site icon onlinekeralanews.com

പ്രവാസികൾക്ക് കോളടിക്കും; നിക്ഷേപത്തിന് ഇനി ഇരട്ടിപ്പലിശ, ഇന്ത്യയിലേക്ക് ഒഴുകും 7 ലക്ഷം കോടി


രൂപയെ രക്ഷിക്കാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം പിടിച്ചുനിർത്താനും റിസർവ് പ്രഖ്യാപിച്ച ‘രക്ഷാനടപടികൾ’ പ്രവാസികൾക്ക് വൻ നേട്ടമാകും. വിദേശനിക്ഷേപം ആകർഷിക്കാനായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികളിലൊന്നാണ് ഫോറിൻ കറൻസി നോൺ-റസിഡന്റ് ബാങ്ക് അഥവാ എഫ്സിഎൻആർ (ബി) അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് ബാങ്കുകൾ നേരിടുന്ന ബാധ്യത ഏറ്റെടുക്കൽ. ഈ ബാധ്യത ഒഴിയുന്നതോടെ പ്രവാസികൾക്ക് എഫ്സിഎൻആർ (ബി) നിക്ഷേപത്തിന് ഇപ്പോഴത്തേതിന്റെ ഇരട്ടിയോളം പലിശ വാഗ്ദാനം ചെയ്യാൻ ബാങ്കുകൾക്ക് കഴിയും. ∙ എഫ്സിഎൻആർ (ബി) അക്കൗണ്ടുകളിലേക്ക് ഇതുവഴി സമീപഭാവിയിൽ 5000 കോടി ഡോളർ വരെ (ഏകദേശം 4.75 ലക്ഷം കോടി രൂപ) ആകർഷിക്കാനാകുമെന്നാണ് ഐസിഐസിഐ ബാങ്ക് ഗ്ലോബൽ മാർക്കറ്റ്സിന്റെ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ പ്രതീക്ഷിക്കുന്നത്. എന്താണ് എഫ്സിഎൻആർ (ബി)?ഇന്ത്യയിലെ സ്ഥിരനിക്ഷേപത്തിന് (എഫ്ഡി) ബാങ്കുകൾ നിലവിൽ ശരാശരി 6-7% പലിശനിരക്ക് നൽകുന്നുണ്ട്. എന്നാൽ, എഫ്സിഎൻആർ (ബി) അക്കൗണ്ടിലെ നിക്ഷേപത്തിന് 3 മുതൽ 4.5% വരെ മാത്രമാണ് മിക്ക ബാങ്കുകളും നൽകുന്നത്. ഇത് എഫ്സിഎൻആർ (ബി) അക്കൗണ്ടുകളെ അനാകർഷകമാക്കുന്നു. കഴിഞ്ഞ സാമ്പത്തികവർഷം (2025-26) എഫ്സിഎൻആർ (ബി) അക്കൗണ്ടിലെ നിക്ഷേപം 707.6 കോടി ഡോളറിൽ നിന്ന് 87% കൂപ്പുകുത്തി വെറും 94.6 കോടി ഡോളറിൽ എത്തിയിരുന്നു. ∙ എഫ്സിഎൻആർ (ബി) അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനെ ‘റിസ്ക്’ ഉള്ളതായാണ് ബാങ്കുകൾ കാണുന്നത്.  ∙ ഉദാഹരണത്തിന്, ഡോളർ-രൂപ വിനിമയനിരക്കിൽ വലിയ മാറ്റമുണ്ടായാൽ അതു തിരിച്ചടിയാകുമെന്ന് ബാങ്കുകൾ കരുതുന്നു. ∙ ഈ തിരിച്ചടി ഒഴിവാക്കാൻ ബാങ്കുകൾ വിനിമയനിരക്ക് ‘ലോക്ക്’ ചെയ്യും. ഇതാണ് ഹെഡ്ജിങ്. ഫലത്തിൽ നിക്ഷേപത്തിന് ഒറ്റ വിനിമയനിരക്ക് തന്നെ കണക്കാക്കും. പക്ഷേ, ഇതിനും സാമ്പത്തികച്ചെലവുണ്ട്.


Source link
Exit mobile version