Site icon onlinekeralanews.com

കരുവന്നൂരിൽ സിപിഎമ്മിന് തിരിച്ചടി; 28 പ്രതികളെയും വിചാരണ ചെയ്യാമെന്ന് കോടതി


കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് തിരിച്ചടി. സിപിഎം നേതാക്കൾക്ക് എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി നിരീക്ഷിച്ചു. 28 പ്രതികൾക്കെതിരെയും വിചാരണ നടത്താമെന്ന് ഇ.ഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിക്കവേ കോടതി ഉത്തരവിട്ടു. സിപിഎമ്മും തൃശ്ശൂരിലെ നേതാക്കളും ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളാണ്. സിപിഎമ്മിന്റെ തൃശൂർ ജില്ലാ സെക്രട്ടറിമാരായിരുന്ന കെ.സി.മൊയ്തീൻ, കെ.രാധാകൃഷ്ണൻ, എം.എം.വർഗീസ് തുടങ്ങിയവരാണ് പ്രതികൾ. തട്ടിപ്പുകേസിൽ ഏതെങ്കിലുമൊരു പാർട്ടിയെ ഇ.ഡി പ്രതി ചേർക്കുന്നത് ഇതാദ്യമായാണ്. കരുവന്നൂർ തട്ടിപ്പിൽ 232 കോടിയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ നിർമൽ കുമാർ മോഷയാണ് കലൂർ പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.


Source link
Exit mobile version