പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് തിരിച്ചടി; സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ, ടിക്കറ്റ് നിരക്ക് ‘പൊള്ളും’

ദുബായ് ∙ മലയാളികൾ ഉൾപ്പെടെ ഗൾഫിലെ വിദേശികൾ സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യുന്ന വേനലവധിക്കാലത്ത് വിമാന സർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി എയർ ഇന്ത്യ, ഇൻഡിഗോ, എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ.ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ വിമാന ഇന്ധനവില ഇരട്ടിയായതും വ്യോമപാതകൾ അടച്ചതും സർവീസ് സമയം അഞ്ചു മണിക്കൂർ വരെ നീണ്ടതുമാണ് കമ്പനികളെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. ആഗോളതലത്തിൽ വിമാനക്കമ്പനികൾ തങ്ങളുടെ സമ്മർ ഷെഡ്യൂളിൽനിന്ന് 75,000ത്തിലേറെ സർവീസുകളാണ് പൂർണമായി നീക്കം ചെയ്തത്. ഇതു സാധാരണക്കാരായ പ്രവാസികളുടെ യാത്രാ ബജറ്റിനെ താളംതെറ്റിക്കും. വരും ദിവസങ്ങളിൽ ടിക്കറ്റ് ചാർജ് വലിയ തോതിൽ ഉയരുമെന്നാണ് സൂചന.വിമാനക്കമ്പനികൾ സർവീസ് കുറയ്ക്കുകയും ചാർജ് കൂട്ടുകയും ചെയ്തതോടെ പല മലയാളി കുടുംബങ്ങളും ഇത്തവണ വേനലവധിക്കാലത്തെ നാട്ടിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കുകയാണ്. നാട്ടിലേക്ക് പോകുന്നതിന് പകരം യുഎഇയിലെ വിവിധ വിനോദകേന്ദ്രങ്ങളിൽ തന്നെ അവധിക്കാലം ചെലവഴിക്കാനാണ് കൂടുതൽ പ്രവാസികളുടെയും തീരുമാനം.
Source link
