Site icon onlinekeralanews.com

സ്റ്റാഫിലെ ബന്ധുനിയമനങ്ങൾ; വിശദീകരണവുമായി പാർട്ടി, മന്ത്രി


തിരുവനന്തപുരം ∙ മന്ത്രിമാരായ സണ്ണി ജോസഫിന്റെയും ബിന്ദു കൃഷ്ണയുടെയും പഴ്സനൽ സ്റ്റാഫിലെ നിയമനങ്ങളെ ചൊല്ലിയുള്ള വിവാദങ്ങൾ തൽക്കാലം കെട്ടടങ്ങുന്നു. ഇരുവിവാദങ്ങളിലും ആദ്യം ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന ചർച്ചകളാണ് ഇപ്പോൾ കോൺഗ്രസിൽ. ഇക്കാര്യം ശരിവയ്ക്കുന്ന രീതിയിൽ മന്ത്രി സണ്ണി ജോസഫ് ഇന്നലെ പ്രതികരണവുമായി രംഗത്തെത്തുകയും മന്ത്രി കെ.മുരളീധരൻ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തതോടെ കാര്യങ്ങൾക്ക് വിശദീകരണം നൽകിയെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്.കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും സണ്ണി ജോസഫിന്റെ സഹോദരീഭർത്താവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെ ചൊല്ലിയായിരുന്നു വിവാദം. ബെന്നിയുടെ നിയമനം സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും കെപിസിസി പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫ് ഇന്നലെ പ്രതികരിച്ചു.മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ ശുപാർശ ചെയ്ത ശരത്ചന്ദ്രന് ബിജെപി ബന്ധമുണ്ടെന്നു പ്രാദേശികമായി ലഭിച്ച പരാതി വ്യാജമാണെന്നു കോൺഗ്രസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കെ.സി.വേണുഗോപാൽ ആലപ്പുഴ എംഎൽഎയായിരുന്നപ്പോഴും സംസ്ഥാനത്തു മന്ത്രിയായിരുന്നപ്പോഴും പഴ്സനൽ സ്റ്റാഫിൽ അംഗമായിരുന്നു ശരത്ചന്ദ്രൻ. നിലവിൽ സെക്രട്ടേറിയറ്റിൽ സ്പെഷൽ സെക്രട്ടറിയായ ശരത്ചന്ദ്രൻ കുടുംബം കോൺഗ്രസ് അനുകൂല സെക്രട്ടേറിയറ്റ് അസോസിയേഷനിലെ സജീവ അംഗമാണെന്നും അദ്ദേഹത്തിന്റേത് കോൺഗ്രസ് കുടുംബമാണെന്നും വെമ്പായം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതോടെ ഇദ്ദേഹത്തിന്റെ നിയമനത്തിനുള്ള തടസ്സങ്ങളും നീങ്ങിയെന്നാണു സൂചന.


Source link
Exit mobile version