‘എനിക്കറിയാൻ പാടില്ല സാറേ…’: ബിഹാറിൽ പ്ലമറുടെ അക്കൗണ്ടിൽ 294 കോടി, ആകെയുണ്ടായിരുന്നത് 113 രൂപ

പട്ന∙ അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 113 രൂപ. പക്ഷേ, ബാലൻസ് നോക്കിയ ബിഹാറുകാരൻ പ്ലമർ വികാസ് കുമാർ ഞെട്ടിത്തരിച്ചുപോയി… ബാലൻസ് 94 കോടി രൂപ. വൈകിട്ട് ഒരിക്കൽക്കൂടി നോക്കി. അപ്പോൾ ബാലൻസ് 294 കോടി ആയിരിക്കുന്നു. ബിഹാറിലെ ഗയയിലാണു സംഭവം.പന്തികേട് മണത്ത വികാസ് ഇക്കാര്യം പ്രാദേശിക രാഷ്ട്രീയ നേതാക്കളെ അറിയിച്ചു. അവർ പൊലീസിനെയും. തുടർന്ന് ബാങ്ക് രേഖകൾ, ട്രാൻസാക്‌ഷൻ ഐഡി അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു. സാങ്കേതിക പിഴവുകളുടെയും സാമ്പത്തിക തട്ടിപ്പുകളുടെയും സാധ്യത പരിശോധിക്കുന്നുണ്ട്.
Source link
