കൊല്ലം: മാതാവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 14കാരൻ ലോറി കയറി മരിച്ചു. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കൊല്ലം അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറി ഇറങ്ങി മരിക്കുകയായിരുന്നു.
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ഇരുചക്രവാഹനത്തിൽ തട്ടി സ്‌കൂട്ടർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. മാതാവ് എതിർദിശയിലേക്കും സൽമാൻ ലോറിക്കടിയിലേക്കും വീണു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാത നിർമാണം നടക്കുന്നതിനാൽ പല റോഡുകളിലൂടെ വഴിതിരിച്ചാണ് വാഹനങ്ങൾ കടത്തിവിടുന്നത്. വളരെ വീതി കുറഞ്ഞ റോഡിൽ വച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
Source link
NEWS

