Site icon onlinekeralanews.com

തൃശൂരിൽ വീടിന് മുകളിൽ മരം കടപുഴകി വീണ് യുവാവ് മരിച്ചു

തൃശൂര്‍: മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ സ്വദേശി തൃഷ്‌ണത്ത് വീട്ടിൽ വിഷ്‌ണുവാണ് (27) മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.

ഓടിട്ട വീട്ടിലാണ് വിഷ്‌ണു താമസിച്ചിരുന്നത്. ഇതിന്റെ മുകളിലേക്ക് മരം ചാഞ്ഞ് നിൽക്കുന്നത് ഇന്നലെ കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിഷ്‌ണുവിന്റെ മാതാവായ വള്ളിയമ്മയെ ഇന്നലെ തന്നെ സമീപത്തെ വീട്ടിലേക്ക് മാറ്റി. ശേഷം വിഷ്‌ണു ഈ വീട്ടിൽ തന്നെ കിടന്നുറങ്ങുകയായിരുന്നു.

ഇന്ന് രാവിലെ പെയ്‌ത കനത്ത മഴയിൽ മരം കടപുഴകി വീണു. വിഷ്‌ണു കിടക്കുന്ന മുറിയുടെ മുകൾ ഭാഗത്തേക്കാണ് വീണത്. പൊലീസും ഫയർഫോഴ്‌സുമെത്തി മരം മുറിച്ചുമാറ്റിയാണ് വിഷ്‌ണുവിനെ പുറത്തെടുത്തത്. ഉടൻതന്നെ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.


Source link
NEWS
Exit mobile version