Site icon onlinekeralanews.com

സി​ഗ്മ സ്റ്റൈ​ലുമായി ജേ​സ​ൺ​ ​സ​ഞ്ജ​യ്

വി​ജ​യ് ​യു​ടെ​ ​മ​ക​ൻ​ ​ജേ​സ​ൺ​ ​സ​ഞ്ജ​യ്‌​യു​ടെ​ ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​മാ​യ​ ​സി​ഗ്മയി​ലെ​ ​ആ​ദ്യ​ ​സിം​ഗി​ൾ​ ​പു​റ​ത്തി​റ​ങ്ങി.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​ആ​ണ് ​ഫ​സ്റ്റ് ​സിം​ഗി​ൾ​ ​പു​റ​ത്തി​റ​ക്കി​യ​ത്.​ ​സി​ഗ്‌​മ​ ​സ്റ്റൈ​ൽ​ ​എ​ന്ന് ​പേ​രി​ട്ട​ ​പെ​പ്പി​ ​-​ ​റാ​പ്പ് ​ട്രാ​ക്കി​നെ​ ​യൂ​ത്ത് ​കൈ​യി​ലെ​ടു​ത്തു.​ ​നാ​യ​ക​ൻ​ ​സു​ദീ​പ് ​കി​ഷ​നും​ ​ജേ​സ​ൺ​ ​സ​ഞ്ജ​യും​ ​ചേ​ർ​ന്ന് ​തീ​യി​ടു​ക​യാ​ണ് ​ഗാ​ന​രം​ഗ​ത്ത്.​ ​ത​മ​ൻ​ ​എ​സ്.​ ​ആ​ണ് ​ഇൗ​ണം.​ ​ഫാ​രി​ ​അ​ബ്ദു​ള്ള,​ ​രാ​ജു​സ​ന്ദ​രം,​​​ ​സ​മ്പ​ത്ത് ​റാം,​ ​ശി​വ​പ​ണ്ഡി​റ്റ് ,​​​ ​യോ​ഗി​ ​ജാ​പ്പി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​നെ​ ​നാ​യ​ക​നാ​ക്കി​ ​സി​ഗ്മ ഒ​രു​ക്കാ​നാ​യി​രു​ന്നു​ ​ജേ​സ​ൺ​ ​സ​ഞ്ജ​യ് ​യു​ടെ​ ​ആ​ദ്യ​ ​തീ​രു​മാ​നം.​ ​എ​ന്നാ​ൽ​ ​തി​ര​ക്ക് ​മൂ​ലം​ ​ദു​ൽ​ഖ​റി​ന് ​ആ​ ​ഒാ​ഫ​ർ​ ​സ്വീ​ക​രി​ക്കാ​നാ​യി​ല്ല.​ ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലു​മാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ലൈ​ക​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​ബാ​സ്ക​ര​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ജൂ​ലാ​യ് 31​ന് ​റി​ലീ​സ് ​ചെ​യ്യും.


Source link
Exit mobile version