Site icon onlinekeralanews.com

മഴ കൊള്ളാതിരിക്കാൻ വിദ്യാർഥി കുട ചൂടി; വന്ന് വീണത് മൂർഖൻ പാമ്പ്, കുട ഒടിഞ്ഞു


ചങ്ങനാശേരി ∙ കോളജ് വിദ്യാർഥികൾ മഴയത്തു നടന്നുപോകുന്നതിനിടെ മരത്തിൽനിന്നു കുടയ്ക്കു മുകളിലേക്കു മൂർഖൻ പാമ്പ് വീണു. ഇന്നലെ രാവിലെയാണു സംഭവം. വലിയ മൂർഖൻ പാമ്പ് വീണതോടെ ഒരു വിദ്യാർഥിയുടെ കുടയൊടിഞ്ഞു. മരത്തിന്റെ ശിഖരമായിരിക്കുമെന്നു കരുതി നോക്കുമ്പോഴാണു കുട്ടികൾ പാമ്പിനെ കണ്ടത്. വാഴപ്പള്ളി സ്വദേശി ഷിനോ കുറ്റിശേരി എത്തി പാമ്പിനെ പിടികൂടി വനംവകുപ്പിനു കൈമാറി.


Source link
Exit mobile version