Site icon onlinekeralanews.com

ഭാര്യയെ ആക്രമിക്കാൻ ക്വട്ടേഷൻ, വസ്ത്രത്തിനുള്ളിൽ വടിവാൾ ഒളിപ്പിച്ച് എത്തി; ഭർത്താവും സഹായിയും അറസ്റ്റിൽ


ചേർപ്പ് ∙ വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ ആക്രമിക്കാൻ ഭർത്താവിന്റെ നിർദേശത്തെ തുടർന്ന് എത്തിയ അക്രമിയും ആക്രമണത്തിന് നിർദേശം കൊടുത്ത ഭർത്താവും അറസ്റ്റിൽ. ചേർപ്പ് സ്വദേശിയും അത്താണിയിലെ ഓർഫനേജിലെ അന്തേവാസിയുമായ തണ്ടാശേരി ഷിബു ജോർജ് (49), ആക്രമിക്കാൻ വടിവാളുമായി എത്തിയ ഓർഫനേജിലെ തന്നെ അന്തേവാസി സത്യം (19)എന്നിവരാണ് അറസ്റ്റിലായത്. സത്യം വൈദ്യുതി ഓഫിസിന് സമീപം സംശയകരമായ സാഹചര്യത്തിൽ ഇരിക്കുന്നത് കണ്ട വ്യക്തി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സത്യത്തിനെ ചോദ്യം ചെയ്തപ്പോൾ ഷിബുവിന്റെ നിർദേശപ്രകാരം ഭാര്യയെ ആക്രമിക്കുവാനാണ് താൻ എത്തിയതെന്ന് വെളിപ്പെടുത്തി. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വടിവാളും കണ്ടെടുത്തു. തുടർന്ന് ഷിബുവിനെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഭാര്യയുടെ പരാതിയിൽ സ്റ്റേഷനിൽ ഷിബുവിനെതിരെ കേസ് നിലവിലുണ്ട്. ഇതിന്റെ വൈരാഗ്യത്തെ തുടർന്നാണ് ഭാര്യയെ ആക്രമിക്കുവാൻ സത്യത്തെ ആയുധവുമായി വിട്ടത് എന്നാണ് പൊലീസ് പറയുന്നത്.


Source link
Exit mobile version