Site icon onlinekeralanews.com

കേരളകൗമുദി 115-ാം വാർഷികാഘോഷവും എം.എൽ.എമാർക്ക് ആദരവും ഇന്ന്

ആലപ്പുഴ: കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷവും ജില്ലയിൽ നിന്നുള്ള എം.എൽ.എമാർക്കുള്ള ആദരവും ഇന്നുനടക്കും. വൈകിട്ട് 5.30ന് പഴവീട് കൃഷ്ണ കൺവെൻഷൻ സെന്ററിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. എക്സൈസ്- സഹകരണ വകുപ്പ് മന്ത്രി എം.ലിജു മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ, എം.എൽ.എമാരായ ജി.സുധാകരൻ, പി.പ്രസാദ്, റെജി ചെറിയാൻ, എ.ഡി.തോമസ്, എം.എസ്.അരുൺകുമാർ എന്നിവർ വിശിഷ്ടാതിഥികളാകും. നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ് വിശിഷ്ട സാന്നിദ്ധ്യമാകും. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് കെ.എസ്.സന്ദീപ് സ്വാഗതവും ന്യൂസ് എഡിറ്റർ എം.പി.സുനിൽ നന്ദിയും പറയും.


Source link
NEWS
Exit mobile version