Site icon onlinekeralanews.com

കോഴിക്കൂട്ടിൽ വൻ മദ്യശേഖരം; ഓട്ടോറിക്ഷയിൽ കറങ്ങി വിൽപന, യുവാവ് അറസ്റ്റിൽ


പത്തനംതിട്ട∙ റാന്നിയിൽ കോഴിക്കൂടിന് മുകളിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന വൻ വിദേശമദ്യ ശേഖരം എക്സൈസും പൊലീസും ചേർന്നു പിടികൂടി. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 43 ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലമുള ചാത്തൻതറ സ്വദേശി നസീറിനെ അറസ്റ്റ് ചെയ്തു.അര ലീറ്ററിന്റെ 86 കുപ്പികളിലായാണ് മദ്യം കോഴിക്കൂടിന് മുകളിൽ ഒളിപ്പിച്ചിരുന്നത്. സർക്കാർ മദ്യവിൽപ്പന ശാലകളിൽ നിന്നു വൻതോതിൽ മദ്യം വാങ്ങി സൂക്ഷിച്ച ശേഷം, ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് ആവശ്യക്കാർക്ക് കൂടിയ വിലയ്ക്ക് വിൽക്കുകയായിരുന്നു ഇയാളുടെ രീതി. സര്‍ക്കാര്‍ മദ്യവില്‍പന ശാലകളിലെ ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


Source link
Exit mobile version